പുതിയ കാഴ്ചപ്പാടുകൾ നൽകി 2024 ഫിൻടെക് ഫ്യൂചർ ഫോറത്തിന് സമാപനം
text_fieldsമനാമ: 2024 ഫിൻടെക് ഫ്യൂചർ ഫോറം ബഹ്റൈൻ ഇന്റർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടന്നു. ഈ വർഷത്തെ ഇവന്റിൽ രണ്ടു ദിവസങ്ങളിലായി 1,700 പേർ പങ്കെടുത്തു. ഗൾഫ് മേഖലകളിൽ നിന്നും ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുമുള്ള വിദഗ്ധർ പങ്കെടുത്തു.
ഇക്കണോമിസ്റ്റ് ഇംപാക്റ്റിന്റെ പങ്കാളിത്തത്തോടെ സാമ്പത്തിക വികസന ബോർഡാണ് (ഇ.ഡി.ബി) ഫോറം സംഘടിപ്പിച്ചത്. ഫോറം ഫിൻടെക്കിനെക്കുറിച്ച പുതിയ കാഴ്ചപ്പാടുകൾ നൽകുകയും പ്രധാന പ്രാദേശിക, അന്തർദേശീയ ബിസിനസ് സഹകരണത്തിന് പുതിയ പാതകൾ തുറക്കുകയും ചെയ്തു.
സാങ്കേതികവിദ്യയിലെ പുതിയ പ്രവണതകളെ പരിചയപ്പെടുത്തിയ ഫോറം ആഗോള സാമ്പത്തിക ഭൂപ്രകൃതിയിൽ അവയുടെ സ്വാധീനം സംബന്ധിച്ച് ചർച്ച ചെയ്തു.
ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയുടെ പ്രസംഗത്തോടെയാണ് ഫോറം ആരംഭിച്ചത്. സുസ്ഥിര വികസന മന്ത്രി നൂർ ബിൻത് അലി അൽ ഖുലൈഫ്, ബിനാൻസ് സി.ഇ.ഒ റിച്ചാർഡ് ടാങ് എന്നിവരുൾപ്പെടെ സംസാരിച്ചു. പാനൽ ചർച്ചയും നടന്നു. കടുത്ത മത്സരത്തിന്റെ പശ്ചാത്തലത്തിൽ അടുത്ത തലമുറയിലെ സാങ്കേതിക പ്രതിഭകളെ വളർത്തിയെടുക്കുന്നത് സംബന്ധിച്ച കാര്യങ്ങളും ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.