വനിത സുപ്രീം കൗൺസിലിന് 23 വയസ്സ്; അനുമോദനങ്ങളുമായി പ്രമുഖർ
text_fieldsമനാമ: രാജ്യത്തെ വനിതകളുടെ ഉന്നമനവും വളർച്ചയും ലക്ഷ്യമാക്കി രൂപവത്കരിച്ച വനിത സുപ്രീം കൗൺസിലിന് 23 വയസ്സ്. രാജപത്നി പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫയുടെ കീഴിലാണ് ഇതിന്റെ രൂപവത്കരണം നടന്നത്. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഉത്തരവ് പ്രകാരം രൂപവത്കരിച്ച ഈ പ്രസ്ഥാനം ഇന്ന് രാജ്യത്തെ വനിതകളുടെ സർവതോമുഖമായ വളർച്ചയിൽ വലിയ പങ്ക് വഹിച്ചു കഴിഞ്ഞതായി പ്രമുഖർ അയച്ച അനുമോദന സന്ദേശങ്ങളിൽ വ്യക്തമാക്കി.
ആഭ്യന്തര മന്ത്രി കേണൽ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ വനിത സുപ്രീം കൗൺസിൽ രൂപവത്കരണത്തിന്റെ 23 വർഷം പൂർത്തിയായ വേളയിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫ എന്നിവർക്ക് അനുമോദനങ്ങൾ അറിയിച്ചു.
വനിതകളുടെ വളർച്ചയിലും പുരോഗതിയിലും കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ വനിത സുപ്രീം കൗൺസിലിന് സാധ്യമാകട്ടെയെന്നും ആശംസയിൽ വ്യക്തമാക്കി. പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ മക്കൾ പ്രിൻസസ് സബീക്കക്ക് ആശംസകൾ നേർന്നു.
വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, ഹമദ് രാജാവിന്റെ ഉപദേഷ്ടാവ് ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സൽമാൻ ആൽ ഖലീഫ, അറേബ്യൻ ഗൾഫ് യൂനിവേഴ്സിറ്റി ഡയറക്ടർ ഡോ. സഅദ് ബിൻ സുഊദ ആൽ ഫഹീദ്, പാർലമെന്റംഗം മുഹമ്മദ് ജനാഹി, കാപിറ്റൽ ഗവർണർ ശൈഖ് റാശിദ് ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫ, ഹമദ് രാജാവിന്റെ രാഷ്ട്രീയ കാര്യ ഉപദേഷ്ടാവ് ശൈഖ് ഖാലിദ് ബിൻ അഹ്മദ് ബിൻ മുഹമ്മദ് ആൽ ഖലീഫ.
അൽ ഖലീഫിയ ഫൗണ്ടേഷൻ ചെയർപേഴ്സൺ ശൈഖ സൈൻ ബിൻത് ഖാലിദ് ആൽ ഖലീഫ, ശൂറ കൗൺസിൽ അധ്യക്ഷൻ അലി ബിൻ സാലിഹ് അസ്സാലിഹ് തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലുള്ളവർ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, രാജപത്നിയും വനിത സുപ്രീം കൗൺസിൽ ചെയർ പേഴ്സനുമായ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്ക് ആശംസകളും അനുമോദനങ്ങളും നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.