27ാം രാവ്: പ്രാർഥനനിർഭരമായി മസ്ജിദുകൾ
text_fieldsമനാമ: റമദാൻ അവസാനത്തിലേക്ക് അടുത്തതോടെ പള്ളികളിലേക്ക് വിശ്വാസികളുടെ ഒഴുക്ക്. അവസാന പത്തോടെ സജീവമായ പള്ളികൾ 27ാം രാവിൽ വിശ്വാസികളാൽ തിങ്ങിനിറഞ്ഞു. രാത്രിനമസ്കാരത്തിന് ആയിരങ്ങളാണ് രാജ്യത്തെ പ്രധാന പള്ളികളിൽ കഴിഞ്ഞ ദിവസം എത്തിയത്. ഗ്രാൻഡ് മോസ്ക്, മനാമ ഫാറൂഖ് മസ്ജിദ് തുടങ്ങിയ പള്ളികളെല്ലാം വിശ്വാസികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു.
ഇന്നലെ മിക്ക പള്ളികളും മുഴുസമയവും തുറന്നിട്ടു. വിശ്വാസികൾ പകൽ മുഴുവൻ ഖുർആൻ പാരായണവുമായി കഴിച്ചുകൂട്ടി. രാത്രിയുടെ അന്ത്യയാമത്തിലെ ഖിയാമുല്ലൈലും പൂർത്തിയാക്കി സുബ്ഹ് നമസ്കാരവും നിർവഹിച്ചാണ് വീടുകളിലേക്ക് മടങ്ങിയത്. വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ വിശ്വാസികൾക്ക് ഭക്ഷണവും ഒരുക്കിയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.