2018 മുതൽ 2022 വരെ 2957 വിദേശ ജീവനക്കാരെ ഒഴിവാക്കി
text_fieldsമനാമ: 2018 മുതൽ 2022 വരെ കാലയളവിൽ 2957 സ്വദേശി ജീവനക്കാരുമായുള്ള കരാർ അവസാനിപ്പിച്ചതായി സിവിൽ സർവിസ് ബ്യൂറോ അറിയിച്ചു. 2018 മുതൽ 2022 വരെ 2957 വിദേശ ജീവനക്കാരെ ഒഴിവാക്കിവിദേശികൾക്കു പകരം സ്വദേശികളെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് ക്രമാനുഗതമായ ഒഴിവാക്കൽ പദ്ധതി നടപ്പാക്കിയത്.
വിദേശികൾ ജോലി ചെയ്തിരുന്ന തസ്തികകളിൽ യോഗ്യരായ സ്വദേശി ജീവനക്കാരെ നിയമിക്കുന്നതിന് അവർക്ക് പ്രത്യേകം പരിശീലനം നൽകുകയും ചെയ്തിരുന്നു. വിവിധ മന്ത്രാലയങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും മൊത്തം 6979 വിദേശി ജീവനക്കാരാണുള്ളത്. ഇതിൽ 1206 പേരെ ആരോഗ്യ മേഖലയിൽ കോവിഡ്കാല സേവനങ്ങൾക്കായി കൊണ്ടുവന്നവരാണ്. താൽക്കാലിക കരാറിലാണ് ഇവർ ജോലി ചെയ്യുന്നത്. ആരോഗ്യ മന്ത്രാലയമടക്കമുള്ളവയുടെ നിർദേശമനുസരിച്ചാണ് ഇതിന് നടപടി സ്വീകരിച്ചത്. പാർലമെന്റംഗം ഖാലിദ് സാലിഹ് ബൂഉനുഖിന്റെ ചോദ്യത്തിനു മറുപടിയായാണ് സിവിൽ സർവിസ് ബ്യൂറോ റിപ്പോർട്ട് അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.