സ്വകാര്യ മേഖലയിലെ പുരുഷ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ പിതൃത്വ അവധി ലഭിച്ചേക്കും
text_fieldsമനാമ: സ്വകാര്യ മേഖലയിലെ പുരുഷ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ പിതൃത്വ അവധി ലഭിക്കാൻ സാധ്യത. ഓരോ കുട്ടി ജനിക്കുമ്പോഴും മൂന്ന് ദിവസത്തെ പിതൃത്വ അവധി അനുവദിക്കണമെന്നതടക്കം ആവശ്യങ്ങൾ അഞ്ച് പാർലമെന്റ് അംഗങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ജലാൽ കാധേമിന്റെ നേതൃത്വത്തിലുള്ള പാർലമെന്റ് അംഗങ്ങളാണ് 2012ലെ സ്വകാര്യമേഖല തൊഴിൽ നിയമത്തിൽ ഭേദഗതികൾ നിർദേശിക്കുന്നത്.
നിയമപ്രകാരം ആദ്യ വിവാഹം, കുടുംബാംഗങ്ങളുടെ മരണം, ഭാര്യയുടെ കുടുംബാംഗത്തിന്റെ മരണം എന്നിവക്ക് മൂന്ന് ദിവസത്തെ അവധി നൽകുന്നുണ്ട്. സ്വകാര്യ മേഖലയിലെ പുരുഷ ജീവനക്കാർക്ക് കുട്ടി ജനിച്ചാൽ നിലവിൽ ഒരു ദിവസം അവധിയാണുള്ളത്.
വനിത ജീവനക്കാർക്ക് കുട്ടിയുടെ ജനനതീയതി മുതൽ രണ്ട് മാസത്തെ ശമ്പളത്തോടുകൂടിയ അവധിക്ക് അർഹതയുണ്ട്. ഈ വർഷം ആദ്യം മുതൽ സൗദി അറേബ്യ മൂന്ന് ദിവസത്തെ പിതൃത്വ അവധി അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. അങ്ങനെ ചെയ്യുന്ന ആദ്യത്തെ ജി.സി.സി രാജ്യമാണ് സൗദി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.