ബഹ്റൈനിലുള്ളത് 3,20,000 ഇന്ത്യക്കാർ, ഗൾഫ് രാജ്യങ്ങളിൽ 8.8 ദശലക്ഷം
text_fieldsമനാമ: വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ബഹ്റൈനിലുള്ളത് 3,20,000 ഇന്ത്യക്കാർ. ഗൾഫ് രാജ്യങ്ങളിലാകെ 8.8 ദശലക്ഷത്തിലധികം പ്രവാസി ഇന്ത്യക്കാരുണ്ടെന്നാണ് (എൻ.ആർ.ഐ) സ്ഥിതിവിവരക്കണക്ക് പറയുന്നത്. ബഹ്റൈനിലെ ഇന്ത്യക്കാരിൽ രണ്ടുലക്ഷത്തിലധികം പേർ മലയാളികളാണെന്നാണ് ഇന്ത്യൻ എംബസ്സിയുടെ കണക്ക്. 50,000 തമിഴ്നാട് സ്വദേശികളുമുണ്ട്. 210 രാജ്യങ്ങളിലായി ഏകദേശം 1.34 കോടി പ്രവാസികളുണ്ട്.
ജി.സി.സി രാജ്യങ്ങളിലാണ് പകുതിയിലധികവും. ആകെയുള്ള എൻ.ആർ.ഐകളുടെ 66 ശതമാനത്തിലധികം ജി.സി.സിയിലാണ്. 2022 മാർച്ച് വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കണക്ക് പുറത്തുവിട്ടിരിക്കുന്നത്. 3.41 ദശലക്ഷം ഇന്ത്യക്കാരുള്ള യു.എ.ഇയാണ് എണ്ണത്തിൽ മുന്നിൽ. തൊട്ടുപിന്നിൽ സൗദി അറേബ്യയാണ്- 2.59 ദശലക്ഷം. കുവൈത്ത് -1.02 ദശലക്ഷം, ഖത്തർ -7,40,000, ഒമാൻ- 7,70,000, ബഹ്റൈൻ -3,20,000 എന്നിങ്ങനെയാണ് കണക്കുകൾ. യു.എസിൽ 1.28 ദശലക്ഷവും യു.കെയിൽ 3,50,000 ഇന്ത്യക്കാരുണ്ട്. ആസ്ട്രേലിയ- 2,40,000, മലേഷ്യ-2,20,000, കാനഡ- 1,70,0000 എന്നിങ്ങനെയാണ് ഇന്ത്യൻ സാന്നിധ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.