Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിലെത്തിയത്​ 33...

ബഹ്​റൈനിലെത്തിയത്​ 33 വർഷം മുമ്പ്​; ആദ്യമായി മടങ്ങുന്നത്​ ചേതനയറ്റ ശരീരമായി

text_fields
bookmark_border
ബഹ്​റൈനിലെത്തിയത്​ 33 വർഷം മുമ്പ്​; ആദ്യമായി മടങ്ങുന്നത്​ ചേതനയറ്റ ശരീരമായി
cancel
camera_alt???????
മനാമ: ബഹ്​റൈനിലെത്തി 33വർഷത്തിനുശേഷം നാട്ടിലേക്ക്​ മടങ്ങുന്നത്​ ​താണ്ഡവത്തി​​െൻറ (58) ചേതനയറ്റ ശരീരം. ഇക്കഴിഞ്ഞ ജൂലൈ ഒമ്പതിന്​ ബഹ്​റൈനിൽ നിര്യാതനായ തമിഴ്​നാട്​ പെരുമ്പല്ലൂർ അരശല്ലൂർ സ്വദേശി താണ്ഡവത്തി​​െൻറ മൃതദേഹം ഇന്നലെ രാത്രി ചെന്നൈയിലേക്കുള്ള     വിമാനത്തിൽ കൊണ്ടുപോയി. 1983ലാണ്​ താണ്ഡവം പ്രവാസ സ്വപ്​നങ്ങളുമായി ബഹ്​റൈനിലെത്തുന്നത്​. 
സീവേജ്​ കമ്പനിയിലായിരുന്നു ​േജാലി. പിന്നീട്​ പല ചെറിയ ജോലികളിലേക്ക്​ മാറി. ഇതിനിടെ, പാസ്​പോർട്ടും സി.പി.ആറുമെല്ലാം നഷ്​ടപ്പെട്ടു. പല കാരണങ്ങളാൽ അത്​ സംഘടിപ്പിക്കാൻ ശ്രമിച്ചതുമില്ല. അങ്ങനെ വർഷങ്ങൾ കഴിഞ്ഞുപോയി. വാർധക്യവും അസുഖങ്ങളും ബാധിച്ചു. സെഗയയിൽ ഒരു പൂളിനരികെയായിരുന്നു താമസം.  താണ്ഡവത്തിനൊപ്പം താമസിച്ചിരുന്ന മറ്റൊരു തമിഴ്​നാട്​ സ്വദേശി രാമയ്യ ഇപ്പോൾ ഗുരുതരാവസ്​ഥയിൽ സൽമാനിയ ആശുപത്രിയിൽ കഴിയുകയാണ്​. ഇയാളും 1982ൽ ബഹ്​റൈനിലെത്തി പിന്നീട്​ തിരിച്ചുപോകാത്തയാളാണ്​. നാട്ടിൽ ബന്ധുക്കളുണ്ട്​. തഞ്ചാവൂർ കളിച്ചാൻകോ​ൈട്ട സ്വദേശിയാണ്​ രാമയ്യ.
താണ്ഡവത്തി​​െൻറ മരണത്തെ തുടർന്ന്​  ഒ.​െഎ. സി.സി തിരുവനന്തപുരം ജില്ല പ്രസിഡൻറ്​ പൊഴിയൂർ ഷാജിയും ഒ.​െഎ.സി.സി നേതൃത്വവും എംബസിയെ വിവരം അറിയിക്കുകയും തുടർന്ന്​ എംബസി വിഷയത്തിൽ സജീവ താൽപര്യമെടുക്കുകയും ചെയ്​തിരുന്നു. 
തമിഴ്​നാട്​ സർക്കാറി​​െൻറ പ്രവാസി ഏജൻസി ചെന്നൈയിൽ നിന്ന്​ മൃതദേഹം ജൻമനാട്ടിലേക്ക്​ കൊണ്ടുപോകാനുള്ള കാര്യങ്ങൾ ചെയ്​തിട്ടുണ്ട്​. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathgulf newsmalayalam news33 years in Bahrainlong life
News Summary - 33 years in Bahrain
Next Story