33 വർഷത്തെ പ്രവാസം; അബ്ദുൽ ജലീൽ നാട്ടിലേക്ക്
text_fieldsമനാമ: 33 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു യാത്ര തിരിക്കുകയാണ് അബ്ദുൽ ജലീൽ മുട്ടിക്കൽ. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി മുട്ടിക്കൽ സ്വദേശിയായ ജലീൽ 1990ലാണ് ബഹ്റൈനിലെത്തുന്നത്.
സ്റ്റീൽ സ്റ്റോർ സ്പെയർ സ്പാർട്സ് കമ്പനിയിൽ സെയിൽസ് മാൻ ആയാണ് ജോലിയിൽ പ്രവേശിക്കുന്നത്. 33 വർഷമായി ഈ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ബഹ്റൈനിലെ സാമൂഹിക ജീവകാരുണ്യ മേഖലയിലും സജീവമായിരുന്നു അദ്ദേഹം. പ്രവാസി വെൽഫെയറിന്റെ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ അംഗമാണ്. പ്രവാസി വെൽഫെയറിന്റെ മെഡികെയർ വെൽകെയറിലൂടെ നിരവധി ഭക്ഷണ കിറ്റുകളും മരുന്നുകളും ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നതിൽ സജീവമായിരുന്നു.
ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് കുടുംബം. ഒരു മകൻ ബി.ടെക് കഴിഞ്ഞ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ട്രെയ്നറായി വർക്ക് ചെയ്യുന്നു. രണ്ടാമത്തെ മകൻ ഡിഗ്രിക്കും മകൾ പ്ലസ് ടുവിനും പഠിക്കുന്നു. നീണ്ട പ്രവാസത്തിനു ശേഷം കുടുംബത്തോടൊപ്പം കഴിയുക എന്ന ആഗ്രഹത്തോടെ നാട്ടിലേക്ക് യാത്ര തിരിക്കുകയാണ് അബ്ദുൽ ജലീൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.