ഈ വർഷം ബഹ്റൈനിൽ എത്തിയത് 3.83 ലക്ഷം യാത്രക്കാർ
text_fieldsമനാമ: ജനുവരി മുതൽ മാർച്ച് വരെ വിവിധ രാജ്യങ്ങളിൽനിന്ന് ബഹ്റൈനിൽ എത്തിയത് 383,852 യാത്രക്കാർ. രാജ്യത്തെ എല്ലാ പ്രവേശന കവാടങ്ങളിലൂടെയുമുള്ള യാത്രക്കാരുടെ കണക്കാണിത്. 388,229 പേർ ബഹ്റൈനിൽനിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പോവുകയും ചെയ്തു. നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റസിഡൻസി അഫയേഴ്സ് ആണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ജനുവരിയിൽ കിങ് ഫഹദ് കോസ്വേയിലൂടെ ബഹ്റൈനിൽ എത്തിയത് 66,201 പേരാണ്. 74,463 പേർ ഇതുവഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്തു. ബഹ്റൈൻ എയർപോർട്ട് വഴി ജനുവരിയിൽ 54,609 പേർ രാജ്യത്ത് എത്തിയപ്പോൾ 55,351 പേർ തിരിച്ചുപോയി. തുറമുഖം വഴി 540 പേർ എത്തുകയും 537 പേർ തിരിച്ചുപോവുകയും ചെയ്തു.
ഫെബ്രുവരിയിൽ കിങ് ഫഹദ് കോസ്വേയിലൂടെ 61554 പേർ രാജ്യത്തേക്ക് പ്രവേശിക്കുകയും 61571 പേർ തിരിച്ചുപോവുകയും ചെയ്തു. ബഹ്റൈൻ എയർപോർട്ടിലൂടെ ഇക്കാലയളവിൽ എത്തിയത് 50426 പേരും തിരിച്ചുപോയത് 49899 പേരുമാണ്. തുറമുഖം വഴി 499 പേർ എത്തിയപ്പോൾ 465 പേർ തിരിച്ചുപോയി. മാർച്ചിൽ കിങ് ഫഹദ് കോസ്വേയിലൂടെ വന്നത് 77,65 പേരും തിരിച്ചുപോയത് 84,376 പേരുമാണ്. ഈ വർഷം ബഹ്റൈനിൽ എത്തിയത് 3.83 ലക്ഷം യാത്രക്കാർബഹ്റൈൻ വിമാനത്താവളത്തിലൂടെ ഇക്കാലയളവിൽ 72,299 ബഹ്റൈനിലേക്ക് വരുകയും 60,844 തിരിച്ചുപോവുകയും ചെയ്തു. തുറമുഖത്തിലൂടെ 659 പേർ എത്തുകയും 723 പേർ പോവുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.