40 ബ്രദേഴ്സ് ‘ജില്ല കപ്പ് - സീസൺ 2’ ഫുട്ബാൾ മത്സരം 12 മുതൽ
text_fieldsമനാമ: 53ാമത് ബഹ്റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ബഹ്റൈനിലെ ഫുട്ബാൾ പ്രേമികളുടെ ക്ലബായ 40 ബ്രദേഴ്സ് ഫുട്ബാൾ മത്സരം സംഘടിപ്പിക്കുന്നു.
‘ജില്ല കപ്പ് - സീസൺ 2’ എന്ന പേരിൽ സംഘടിപ്പിക്കുന്ന കേരളത്തിലെ എട്ടു ജില്ലകളിൽനിന്നായി പ്രഗത്ഭരായ എട്ടു ടീമുകൾ മത്സരിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യക്കാരായ ആർക്കും ഗസ്റ്റ് പ്ലെയറായി കളിക്കാവുന്ന ബഹ്റൈനിലെ പ്രഫഷനൽ കളിക്കാർ പങ്കെടുക്കുന്ന ടൂർണമെന്റ് ഡിസംബർ 12,13,15 തീയതികളിൽ രാത്രി എട്ടിന് സിഞ്ച് അൽ അഹ്ലി സ്റ്റേഡിയത്തിലാണ് സംഘടിപ്പിക്കുന്നത്. വിജയികൾക്ക് ട്രോഫിയും 300 ഡോളർ പ്രൈസ് മണിയും നൽകും. 40 വയസ്സിന് മുകളിലുള്ളവരുടെ കളിക്കാർക്കുവേണ്ടി ‘വെറ്ററൻസ് കപ്പ് സീസൺ -2’ സംഘടിപ്പിക്കുന്നുണ്ട്. ബഹ്റൈനിലെ പ്രമുഖ എട്ട് ടീമുകൾ പങ്കെടുക്കും. വിജയികൾക്ക് ട്രോഫിയും പ്രൈസ് മണിയും നൽകും.
കൂടാതെ 15 വയസ്സിനു താഴെയുള്ള കുട്ടികൾക്കായി ചിൽഡ്രൻസ് മാച്ചും സംഘടിപ്പിക്കുന്നുണ്ട്. ടൂർണമെന്റിനോടനുബന്ധിച്ച് വിവിധയിനം കലാപരിപാടികളും ഫുഡ് കോർട്ട് തുടങ്ങിയവയും ഉണ്ടാകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാർത്തസമ്മേളനത്തിൽ 40 ബോതേർസ് പ്രസിഡന്റ് ബാബു, മൊയ്ദീൻ കുട്ടി, ഖലീൽ, ശിഹാബ്, പ്രസാദ്, ജലീൽ ജെ.പി.കെ, അബ്ദുല്ല, 40 ബോതേർസ് ജനറൽ സെക്രട്ടറി മുസ്തഫ ടോപ്പമാൻ, ട്രഷറർ ഇസ്മായിൽ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.