41 വർഷത്തെ പ്രവാസം; റഹീസ് നാട്ടിലേക്ക്
text_fieldsമനാമ: 41വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്ര തിരിക്കുകയാണ് കുഴിച്ചാൽ പൊന്നമ്പത്ത് റഹീസ്. തലശ്ശേരി ന്യൂ മാഹി പുന്നോൽ സ്വദേശിയായ അദ്ദേഹം 1984 സെപ്റ്റംബർ 19നാണ് ബഹ്റൈനിൽ വരുന്നത്. 1989 മുതൽ 2004 വരെ കൊക്കക്കോള എക്സ്പോർട്ട് കോർപറേഷൻ വിഭാഗത്തിലും 2005 മുതൽ 2024 വരെ കൊക്കക്കോള ബോട്ട്ലിങ് കമ്പനി ഓഫ് ബഹ്റൈനിലും ജോലി ചെയ്തു.
ബഹ്റൈനിലെ സാമൂഹിക സാംസ്കാരികംഗത്ത് റഹീസ് തന്റേതായ സംഭാവനകൾ അർപ്പിച്ചിട്ടുണ്ട്. തലശ്ശേരി മാഹി കൾചറൽ അസോസിയേഷൻ രൂപവത്കരണ കാലം മുതൽ എക്സിക്യൂട്ടിവ് മെംബറാണ് റഹീസ്. ഭാര്യ ഷഹനാസ് റഹീസ് അദ്ദേഹത്തോടൊപ്പം ബഹ്റൈനിലുണ്ടായിരുന്നു. മക്കൾ: സൂനുൻ റഹീസ്, ഷെഹാൻ റഹീസ്, നിലീൻ റഹീസ്, റെനാൻ റഹീസ്. സൂനുൻ റഹീസ് എം.ബി.എക്കുശേഷം പ്രോപ്പർട്ടി കൺസൾട്ടന്റ് മാനേജറായി ബംഗളൂരുവിൽ ജോലി ചെയ്യുന്നു.
ഷെഹാൻ റഹീസ് ദുബൈയിൽ മെക്കാനിക്കൽ എൻജിനീയറാണ്. നിലീൻ റഹീസ് ഡയാലിസിസ്റ്റ് ടെക്നോളജിസ്റ്റാണ്. റെനാൻ റഹീസ് സെയിൽസ് കോഓഡിനേറ്ററായി ജോലി ചെയ്യുന്നു. മരുമക്കൾ: ഫഹ്മിദ സുനൂൻ, ഫാദൽ ഉമ്മർ കുട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.