ജി.സി.സി യുടെ 42 വർഷങ്ങൾ അഭിമാനകരമെന്ന് ഹമദ് രാജാവ്
text_fieldsമനാമ: ജി.സി.സി കൂട്ടായ്മ മേഖലക്ക് നൽകുന്ന കരുത്ത് വലുതാണെന്ന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ വ്യക്തമാക്കി. ബഹ്റൈൻ, യു.എ.ഇ സംയുക്ത സേനയുടെ ഉന്നത നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജി.സി.സി രൂപവത്കരണത്തിന്റെ 42 വർഷം പൂർത്തിയായ പശ്ചാത്തലത്തിൽ ഈ കൂട്ടായ്മ മേഖലയിലുണ്ടാക്കിയ മാറ്റങ്ങളെ കുറിച്ച് അദ്ദേഹം പ്രതിപാദിച്ചു. ജി.സി.സി രാഷ്ട്ര നേതാക്കൾക്ക് ആശംസകൾ നേർന്ന അദ്ദേഹം വിവിധ ജി.സി.സി രാജ്യങ്ങളിലെ ജനങ്ങൾക്കിടയിലുള്ള ഒത്തൊരുമയും സാഹോദര്യവും കൂടുതൽ വർധിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.