43 വർഷത്തെ ഗൾഫ് പ്രവാസം; അസീസ് നാട്ടിലേക്ക്
text_fieldsമനാമ: നീണ്ട 43 വർഷത്തെ പ്രവാസത്തിനുശേഷം മലപ്പുറം ചങ്ങരംകുളം സ്വദേശി അസീസ് നാട്ടിലേക്ക് തിരികെപ്പോകുകയാണ്. മുഹറഖ് ഹെൽത്ത് സെന്ററിനു സമീപത്തെ ടൈം ടീ കഫറ്റീരിയ (അവാം കഫറ്റീരിയ)യിലാണ് കഴിഞ്ഞ ഏഴു വർഷമായി ജോലി ചെയ്യുന്നത്. ഷവർമ നിർമാണത്തിൽ പകരംവെക്കാനാവാത്ത പേര് അസീസ് ഇതിനകം നേടിക്കഴിഞ്ഞതിനാൽ പരിചയക്കാർ ഏറെയാണ്.
1982ലാണ് ചങ്ങരംകുളം ചേലക്കടവ് കല്ലം വീട്ടിൽ അസീസ് ബോംബെയിൽനിന്ന് ഗൾഫിലേക്ക് വിമാനം കയറിയത്. അന്ന് മൂത്ത സഹോദരൻ ദുബൈയിലുണ്ടായിരുന്നു. ദുബൈയിലായിരുന്നു ആദ്യമെത്തിയത്. മൂന്നു വർഷം ഹോട്ടലിൽ ജോലി ചെയ്തു. ഷവർമ നിർമ്മാണം പഠിച്ചു. അതിനുശേഷം 34 വർഷങ്ങളോളം കഫറ്റീരിയയിൽ ജോലി ചെയ്തു. പിന്നീട് ഖത്തറിൽനിന്ന് ജോലി അവസരം വന്നപ്പോൾ അങ്ങോട്ടുപോയി. അവിടെയും ഷവർമ നിർമാണമായിരുന്നു. ഏഴു വർഷം മുമ്പാണ് ബഹ്റൈനിലെത്തിയത്.
മകൻ ബംഗളൂരുവിലാണ്. മകൾ വിവാഹത്തിനുശേഷം ഗുരുവായൂരിലാണ് താമസം. സ്വദേശമായ ചങ്ങരംകുളത്തെ വീട്ടിൽ ഭാര്യക്കൊപ്പം സ്വസ്ഥ ജീവിതം നയിക്കാനാണ് ഇനി ആഗ്രഹിക്കുന്നത്. പത്താം തീയതി ബഹ്റൈനിൽനിന്ന് യാത്രതിരിക്കും. ബഹ്റൈനോടും ഇവിടത്തെ ജനങ്ങളോടും നന്ദിയും സ്നേഹവുമുണ്ടെന്ന് അസീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.