49 വർഷം നീണ്ട ഗൾഫ് പ്രവാസം; ഉസ്മാൻ ഇനി നാട്ടിലേക്ക്
text_fieldsമനാമ: നീണ്ട 49 വർഷത്തെ ഗൾഫ് പ്രവാസത്തിനുശേഷം ഉസ്മാൻ നാട്ടിലേക്ക് തിരികെ പോകുകയാണ്. വടകര താഴങ്ങാടി ഷാൻബാഗ് റോഡ് സഫീറ മൻസിലിൽ ടി.പി. ഉസ്മാൻ 1976ലാണ് ഗൾഫിലെത്തുന്നത്. ഒമാനിലായിരുന്നു അന്ന് ജോലി ചെയ്തത്. 11 വർഷം ഒമാനിൽ ജോലി ചെയ്തു. അതിനുശേഷമാണ് ബഹ്റൈനിലെത്തുന്നത്. ആദ്യകാലത്ത് മുഹറഖിൽ സൂപ്പർ മാർക്കറ്റ് നടത്തി.
അതിനുശേഷം ഗുദൈബിയ ബഹ്റൈൻ കാർപ്പറ്റ് സെന്ററിൽ ഷോറൂം ഇൻ ചാർജായി ജോലിയിൽ പ്രവേശിക്കുകയായിരുന്നു. ജോലിക്കിടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സമയം കണ്ടെത്തി. ഒ.ഐ.സി.സി, സമസ്ത, വടകര മുസ്ലിം വെൽഫെയർ അസോസിയേഷൻ തുടങ്ങിയ സംഘടനകളിലും സജീവമായിരുന്നു. കുടുംബം ഇവിടെയുണ്ടായിരുന്നു. മക്കൾ രണ്ടുപേർ ബഹ്റൈനിൽ ജോലി ചെയ്യുന്നു. ഒരു മകൻ ദുബൈയിലാണ്. മകളുടെ ഭർത്താവും ബഹ്റൈനിലുണ്ട്.
ഇനി വടകരയിലെ വീട്ടിൽ താമസമാക്കാനാണ് പരിപാടി. ബഹ്റൈനെക്കുറിച്ച് ഒരുപിടി നല്ല ഓർമകൾ അവശേഷിപ്പിച്ചാണ് തിരികെ പോകുന്നതെന്ന് ഉസ്മാൻ പറഞ്ഞു. ജനുവരി അഞ്ചിന് നാട്ടിലേക്ക് തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.