നാലാമത് ഫെഡറേഷൻ കപ്പ് നാടൻ പന്തുകളി ടൂർണമെന്റ്; അരീപ്പറമ്പ് -കണ്ണഞ്ചിറ ഫൈനൽ ഇന്ന്
text_fieldsമനാമ: ബഹ്റൈൻ കേരള നേറ്റീവ് ബാൾ ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന നാലാമത് ഫെഡറേഷൻ കപ്പ് നാടൻ പന്തുകളി ടൂർണമെന്റിന്റെ ഫൈനൽ മത്സരം വെള്ളിയാഴ്ച ഉച്ച 2.30ന് അൽ അഹലി ക്ലബ് മൈതാനിയിൽ ആരംഭിക്കും. ഫൈനൽ മത്സരത്തിന്റെ ഉദ്ഘാടനം ബഹ്റൈൻ പ്രതിഭാ പ്രസിഡന്റ് ബിനു മണ്ണിൽ നിർവഹിക്കും. വിജയികൾക്ക് കെ.ഇ ഈശോ ഈരേച്ചേരിൽ എവർ റോളിങ് ട്രോഫിയും, എബ്രഹാം കോർ എപ്പിസ്ക്കോപ്പ കരിമ്പനത്തറ മെമ്മോറിയൽ എവർ റോളിങ് ട്രോഫിയും കാഷ് അവാർഡും, രണ്ടാം സ്ഥാനക്കാർക്ക് എം.സി കുരുവിള മണ്ണൂർ മെമ്മോറിയൽ എവർ റോളിങ് ട്രോഫിയും കാഷ് അവാർഡും നൽകും. ടൂർണമെന്റിലെ മികവുറ്റ താരങ്ങൾക്ക് വ്യക്തിഗത സമ്മാനങ്ങളും നൽകും.
സമാപന സമ്മേളനം മുഹമ്മദ് ഹുസൈൻ അൽ ജനാഹി എം.പി ഉദ്ഘാടനം ചെയ്യും. ബഹ്റൈൻ സെന്റ് പീറ്റേഴ്സ് ഇടവക വികാരി ഫാ. ജോൺസ് ജോൺസൺ മുഖ്യാതിഥിയാവും. ഐ.വൈ.സി ഇന്റർനാഷനൽ, ഓർഗനൈസിങ് ജനറൽ സെക്രട്ടറി ബേസിൽ നെല്ലിമറ്റം, സാമൂഹിക പ്രവർത്തകരായ സെയ്ദ് ഹനീഫ്, തോമസ് ഫിലിപ്പ്, ബി.കെ.എൻ.ബി.എഫ് ചെയർമാൻ റെജി കുരുവിള, ആക്ടിങ് പ്രസിഡന്റ് സൈജു ചാക്കോ തോമസ്, സെക്രട്ടറി നിഖിൽ തോമസ്, മുൻ സെക്രട്ടറി സാജൻ പൊൻപള്ളി എന്നിവർ സംസാരിക്കും. ഫൈനൽ മത്സരത്തിലെ വിജയികൾക്കും താരങ്ങൾക്കും വിശിഷ്ടാതിഥികൾ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്നും ഫെഡറേഷൻ കപ്പ് ടൂർണമെന്റ് ജനറൽ കൺവീനർ ബിജു കൂരോപ്പട അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.