ഒറ്റ ചിത്രത്തിൽ 50 പ്രശസ്തർ: റെക്കോഡ് നേട്ടവുമായി മലയാളി പെൺകുട്ടി
text_fieldsമനാമ: ഒരു രേഖാചിത്രത്തിനുള്ളിൽ ഇന്ത്യയിലെ 50 പ്രശസ്തരുടെ ചിത്രം വരച്ച് ഇന്ത്യ ബുക്ക് ഒാഫ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുകയാണ് ബഹ്റൈനിലെ പ്രവാസി പെൺകുട്ടി. ഇന്ത്യൻ സ്കൂളിലെ 10ാം തരം വിദ്യാർഥി ശിൽപ സന്തോഷ് ആണ് ഇൗ നേട്ടം കൈവരിച്ചത്. 50X70 സെൻറീ മീറ്റർ വലുപ്പമുള്ള ഡ്രോയിങ് പേപ്പറിൽ സ്കെച്ച് പേനയും പെൻസിലും ഉപയോഗിച്ച് രണ്ട് മണിക്കൂറിനുള്ളിലാണ് ചിത്രം വരച്ചത്. ഗാന്ധിജിയുടെ മുഖത്തിെൻറ രേഖാ ചിത്രത്തിലാണ് പ്രശസ്ത വ്യക്തികളുടെ ചിത്രങ്ങൾ.
ചിത്രം വരുക്കുന്നതിെൻറ വിഡിയോ തയാറാക്കി ഇന്ത്യ ബുക്ക് ഒാഫ് റെക്കോർഡിസിെൻറ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണമെന്നാണ് നിബന്ധന. ഇൗ വിഡിയോ പരിശോധിച്ചാണ് ശിൽപയുടെ നേട്ടം അംഗീകരിച്ചത്. ഇന്ത്യയിലെ സ്വാതന്ത്ര്യസമര സേനാനികൾ, രാഷ്ട്രപതിമാർ, പ്രധാനമന്ത്രിമാർ, സംഗീതജ്ഞർ, ശാസ്ത്രജ്ഞർ, എഴുത്തുകാർ, കായിക താരങ്ങൾ തുടങ്ങിയവരുടെ ചിത്രങ്ങളാണ് ശിൽപ വരച്ചത്. ഒറ്റ ചിത്രത്തിൽ ഇന്ത്യയിലെ പ്രശ്സതരുടെ പരമാവധി സ്കെച്ചുകൾ എന്ന വിഭാഗത്തിലാണ് റെക്കോഡ് ലഭിച്ചത്.
കൊല്ലം ജില്ലയിലെ പോരുവഴി സ്വദേശിയും ബഹ്റൈനിൽ നസീം ഇൻറർനാഷനൽ സ്കൂളിൽ വിഷ്വൽ ആർട്ടിസ്റ്റുമായ സന്തോഷിെൻറയും ബിന്ദുവിെൻറയും മകളാണ് ശിൽപ. സഹോദരൻ ശ്രീഹരി ഇന്ത്യൻ സ്കൂളിൽ മൂന്നാം തരം വിദ്യാർഥിയാണ്.
ചെറുപ്പം മുതൽ ചിത്രരചനയിൽ മികവ് കാട്ടുന്ന ശിൽപ, െഎ.സി.ആർ.എഫ് സംഘടിപ്പിച്ച സ്പെക്ട്ര ആർട്ട് കാർണിവലിൽ 2012ലും 2019ലും വിജയി ആയിരുന്നു. 2019ൽ നടത്തിയ ഇന്ത്യൻ ക്ലബ് ടാലൻറ് ഫെസ്റ്റിൽ ആർട്ടിസ്റ്റിക് പേൾ അവാർഡ് ജേതാവുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.