ഈ വർഷം നാടുകടത്തപ്പെട്ടത് 6327 അനധികൃത തൊഴിലാളികൾ
text_fieldsമനാമ: തൊഴിൽ, താമസവിസ നിയമങ്ങൾ ലംഘിച്ച 181 വിദേശ തൊഴിലാളികളെ കഴിഞ്ഞ ഒരാഴ്ചക്കിടെ നാടുകടത്തിയതായി എൽ.എം.ആർ.എ അറിയിച്ചു. വിവിധ ഗവർണറേറ്റുകളിലായി നവംബർ 10 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ 1668 തൊഴിൽ പരിശോധനകൾ നടത്തുകയുണ്ടായി. താമസ വിസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 45 തൊഴിലാളികളെ പിടികൂടുകയും ചെയ്തു.
33 സംയുക്ത പരിശോധന കാമ്പയിനുകൾക്ക് പുറമേ, കാപിറ്റൽ ഗവർണറേറ്റിൽ 20 കാമ്പയിനുകൾ നടന്നു. മുഹറഖ് ഗവർണറേറ്റിൽ നാല്, നോർതേൺ ഗവർണറേറ്റിൽ ആറ്, സതേൺ ഗവർണറേറ്റിൽ മൂന്ന് എന്നിങ്ങനെ പരിശോധന കാമ്പയിനുകൾ നടത്തി.
ദേശീയത, പാസ്പോർട്ട്, റസിഡൻസ് അഫയേഴ്സ്, ഗവർണറേറ്റിന്റെ ബന്ധപ്പെട്ട പൊലീസ് ഡയറക്ടറേറ്റ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് വെർഡിക്ട് എൻഫോഴ്സ്മെന്റ് ആൻഡ് ആൾട്ടർനേറ്റിവ് സെന്റൻസിങ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്, വ്യവസായ വാണിജ്യ മന്ത്രാലയം, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി എന്നീ സർക്കാർ സ്ഥാപനങ്ങൾ കാമ്പയിനിൽ പങ്കെടുത്തു.
നിയമ ലംഘനങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുന്നതിന് വിവിധ തൊഴിലിടങ്ങളിലും സ്ഥാപനങ്ങളിലും പരിശോധനകൾ കർശനമാക്കുമെന്നും എൽ.എം.ആർ.എ അധികൃതർ അറിയിച്ചു. ഈ വർഷം ഇതുവരെ 49,614 പരിശോധനകളും 750 സംയുക്ത കാമ്പയിനുകളും നടത്തി. 2502 നിയമലംഘകരെ കണ്ടെത്തുകയും 6327 അനധികൃത തൊഴിലാളികളെ നാടുകടത്തുകയും ചെയ്തതായി എൽ.എം.ആർ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.