കണ്ടൽച്ചെടി വ്യാപന പുരോഗതി കിരീടാവകാശി വിലയിരുത്തി; ഈ വർഷം 7,49,000 കണ്ടൽച്ചെടികൾ നട്ടു
text_fieldsമനാമ: കണ്ടൽച്ചെടികളുടെ വ്യാപനത്തിനായുള്ള ശ്രമങ്ങളെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വിലയിരുത്തി. ഈ വർഷം നവംബർ വരെ 7,49,000 കണ്ടൽച്ചെടികൾ വെച്ചു പിടിപ്പിച്ചതായി മുനിസിപ്പൽ, കാർഷികകാര്യ മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക് വ്യക്തമാക്കി. വർഷാന്തം ലക്ഷ്യമിടുന്ന എണ്ണത്തേക്കാൾ കൂടുതലാണ് നവംബർ വരെയുള്ള കണക്കെന്ന് അദ്ദേഹം പറഞ്ഞു.
വർഷാന്ത ലക്ഷ്യത്തേക്കാൾ 163 ശതമാനം അധികമാണ് കൈവരിച്ചത്. പ്രകൃതിസംരക്ഷണത്തിനായി നടപ്പാക്കിയ പദ്ധതിയുടെ ഭാഗമാണ് കണ്ടൽച്ചെടിയുടെ വ്യാപനം. പദ്ധതിയെക്കുറിച്ച് ഗുദൈബിയ പാലസിൽ നടന്ന അവതരണ വേളയിൽ മന്ത്രിയെ കൂടാതെ ഈസ ബിൻ സൽമാൻ എജുക്കേഷൻ എൻഡോവ്മെന്റ് ചെയർമാൻ ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ആൽ ഖലീഫ എന്നിവരും സന്നിഹിതരായിരുന്നു. ര
ണ്ടാം ഘട്ടമെന്ന നിലക്ക് നടപ്പുവർഷം 4,60,000 കണ്ടൽച്ചെടികളാണ് നട്ടുപിടിപ്പിച്ചത്. ഇതോടെ കണ്ടൽച്ചെടികളുടെ എണ്ണം മൊത്തം എട്ടു ലക്ഷത്തോളമായി ഉയർന്നതായും മന്ത്രി കൂട്ടിച്ചേർത്തു. 2035ഓടെ കണ്ടൽച്ചെടികളുടെ എണ്ണം 400 ശതമാനം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്2035ൽ 3.6 മില്യണായി രാജ്യത്തെ മരങ്ങളുടെ എണ്ണം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇപ്പോഴുള്ള മരങ്ങളുടെ എണ്ണം 1.8 മില്യൺ ആണെന്നാണ് സർക്കാറിന്റെ കണക്ക്. ഈ ലക്ഷ്യം നേടാനായി കാർഷിക മന്ത്രാലയവും സുപ്രീം കൗൺസിൽ ഫോർ എൻവയൺമെന്റും ‘ട്രീസ് ഫോർ ലൈഫ്’ കാമ്പയിൽ പ്രഖ്യാപിച്ചിരുന്നു.
മുനിസിപ്പാലിറ്റീസ് അഫയേഴ്സ് ആൻഡ് അഗ്രികൾചർ മിനിസ്ട്രി അണ്ടർസെക്രട്ടറി ശൈഖ് മുഹമ്മദ് ബിൻ അഹമ്മദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ റോഡുകളും പ്രധാന ജങ്ഷനുകളും മരങ്ങൾ നട്ടുപിടിപ്പിച്ച് മനോഹരമാക്കാനുള്ള പദ്ധതി ആവിഷ്കരിച്ചിരുന്നു. വനവത്കരണം ലക്ഷ്യം കാണണമെങ്കിൽ പൊതുജനങ്ങളും സ്വകാര്യസ്ഥാപനങ്ങളും സഹകരിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.