ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറ 75ാം വാർഷികം: ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് ഇന്ത്യൻ എംബസി
text_fieldsമനാമ: ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറ 75ാം വാർഷികത്തോടനുബന്ധിച്ചുള്ള ആഘോഷപരിപാടികൾക്ക് ബഹ്റൈൻ ഇന്ത്യൻ എംബസിയിൽ തുടക്കമായി. വരും നാളുകളിൽ ഇതോടനുബന്ധിച്ച് കൂടുതൽ പരിപാടികൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് എംബസി. കോവിഡ് പ്രോേട്ടാകോൾ പാലിച്ച് എംബസിയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ സ്വാഗതം പറഞ്ഞു. മുൻ തൊഴിൽ മന്ത്രിയും ബഹ്റൈൻ ഇന്ത്യ സൊസൈറ്റി സ്ഥാപക ചെയർമാനുമായ അബ്ദുൽ നബി അൽ ഷോല മുഖ്യാതിഥിയായിരുന്നു. പ്രമുഖ വ്യവസായിയും സെറിൻഡിപിറ്റി ചെയർമാനുമായ യൂസഫ് സലാഹുദ്ദീൻ, ഇന്ത്യൻ ക്ലബ് പ്രസിഡൻറ് സ്റ്റാലിൻ ജോസഫ്, ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.
സ്വാതന്ത്ര്യം നേടി 75 വർഷങ്ങൾക്കകം വിവിധ മേഖലകളിൽ അത്ഭുതാവഹമായ നേട്ടങ്ങളാണ് ഇന്ത്യ കൈവരിച്ചതെന്ന് പിയൂഷ് ശ്രീവാസ്തവ പറഞ്ഞു. സാമൂഹികം, സാമ്പത്തികം, ശാസ്ത്രം, സാേങ്കതികവിദ്യ, കൃഷി, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യം, െഎ.ടി തുടങ്ങിയ മേഖലകളിൽ മികച്ച പുരോഗതി കൈവരിക്കാൻ കഴിഞ്ഞു. ഇന്ത്യൻ സമ്പദ്വ്യവസ്ഥ 2025ൽ അഞ്ച് ട്രില്യൺ ഡോളറിേൻറതായി വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വികസനത്തിെൻറ നേട്ടങ്ങൾ ആഗോള സമൂഹവുമായി പങ്കുവെക്കാൻ ഇന്ത്യ എക്കാലവും ശ്രദ്ധിച്ചിട്ടുണ്ട്. ഇൗ പശ്ചാത്തലത്തിലാണ് കോവിഡ് പ്രതിരോധരംഗത്ത് വാക്സിൻ മൈത്രി ഉൾപ്പെടെ മറ്റു രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സഹകരണം.
ഇന്ത്യയുടെ വികസനപാതയിൽ പ്രവാസി സമൂഹത്തിെൻറ പങ്ക് ഏറെ പ്രധാനപ്പെട്ടതാണ്. ഇന്ത്യയുടെ മൂല്യങ്ങളും സംസ്കാരവും തങ്ങൾ അധിവസിക്കുന്ന രാജ്യങ്ങളിൽ പ്രചരിപ്പിക്കുന്നതിലും അവർ മുന്നിൽനിൽക്കുന്നു. ബഹ്റൈനിലെ ജനസംഖ്യയുടെ നാലിലൊന്ന് വരുന്നതാണ് ഇന്ത്യൻ സമൂഹം. തങ്ങളുടെ കഠിനാധ്വാനത്തിലൂടെയും അർപ്പണ മനോഭാവത്തിലൂടെയും ഇന്ത്യയുടെയും ബഹ്റൈെൻറയും വികസനത്തിന് പ്രവാസികൾ നിർണായക സംഭാവനകൾ നൽകുന്നു. ഇന്ത്യയും ബഹ്റൈനും തമ്മിൽ ശക്തമായ ഉഭയകക്ഷിബന്ധമാണ് നിലനിൽക്കുന്നതെന്നും പിയൂഷ് ശ്രീവാസ്വ പറഞ്ഞു.
ഇന്ത്യ സ്വാതന്ത്ര്യം എളുപ്പത്തിൽ നേടിയെടുത്ത ഒന്നല്ലെന്ന് മുഖ്യാതിഥിയായ അബ്ദുൽ നബി അൽ ഷോല പറഞ്ഞു. സ്വാതന്ത്ര്യസമരത്തിെൻറ ഭാഗമായി ഗാന്ധിജി നടത്തിയ ദണ്ഡിയാത്രയെക്കുറിച്ചും അദ്ദേഹം അനുസ്മരിച്ചു. ഇന്ന് ദാരിദ്ര്യം, പിന്നാക്കാവസ്ഥ എന്നിവയിൽനിന്ന് സ്വാതന്ത്ര്യം നേടാനുള്ള പോരാട്ടത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശാസ്ത്രം, വിദ്യഭ്യാസം തുടങ്ങിയ മേഖലകളിലും അഭിമാനകരമായ നേട്ടങ്ങളുണ്ടാക്കാൻ ഇന്ത്യക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെക്കുറിച്ചാണ് യൂസഫ് സലാഹുദ്ദീൻ സംസാരിച്ചത്. മുത്ത് വ്യാപാരത്തിെൻറ സുവർണ നാളുകളിൽ നിരവധി മുത്ത് വ്യാപാരികൾ ഇന്ത്യയിലേക്കു കുടിയേറി. ഇവരിൽ ചിലർ തിരിച്ചുവന്നു. മറ്റുള്ളവർ ഇന്ത്യയിൽതന്നെ താമസമാക്കി. വിദ്യഭ്യാസത്തിനും ചികിത്സക്കും വിനോദസഞ്ചാരത്തിനുമായി നിരവധി ബഹ്റൈനികൾ ഇന്ത്യയിലെത്തി. അതുപോലെ, ബഹ്റൈനിൽ പേരുകേട്ട ബിസിനസ് സംരംഭങ്ങൾ കെട്ടിപ്പടുത്ത നിരവധി ഇന്ത്യക്കാരാണുള്ളത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉൗഷ്മള ബന്ധം വരുംനാളുകളിൽ കൂടുതൽ പുരോഗതി പ്രാപിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
കോവിഡ് നാളുകളിൽ പ്രവാസിസമൂഹത്തിനായി ചെയ്ത സേവനങ്ങളെക്കുറിച്ച് പ്രവാസികൾക്കിടയിൽ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചും ഇന്ത്യൻ ക്ലബ് പ്രസിഡൻറ് സ്റ്റാലിൻ ജോസഫും ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ളയും സംസാരിച്ചു. സംഘഗാനം, ക്ലാസിക്കൽ നൃത്തം എന്നിവയും പരിപാടിയോടനുബന്ധിച്ച് അരങ്ങേറി. മഹാത്മാ ഗാന്ധിയുടെ പ്രതിമക്കു മുന്നിൽ പുഷ്പാർച്ചനയോടെയാണ് പരിപാടികൾ തുടങ്ങിയത്. തുടർന്ന് വിശിഷ്ടാതിഥികൾ എംബസി പരിസരത്ത് വേപ്പുമരം നട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.