Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്‌​റൈ​ൻ...

ബ​ഹ്‌​റൈ​ൻ നി​ര​ത്തു​ക​ളി​ൽ 760,645 ലൈ​സ​ൻ​സു​ള്ള വാ​ഹ​ന​ങ്ങ​ൾ

text_fields
bookmark_border
bahrain
cancel

മ​നാ​മ: ബ​ഹ്‌​റൈ​നി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം 760,000 ക​വി​ഞ്ഞ​താ​യി ക​ണ​ക്കു​ക​ൾ. ലൈ​സ​ൻ​സു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ ഏ​റ്റ​വും പു​തി​യ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ളാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട​ത്. വാ​ഹ​ന​ങ്ങ​ളു​​ടെ എ​ണ്ണം കൂ​ടു​ന്ന​ത​നു​സ​രി​ച്ച് കേ​സു​ക​ളും കൂ​ടു​ന്നു​ണ്ട്. അ​മി​ത വേ​ഗ​ത​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​യു​ണ്ട്. മൊ​ത്തം കു​റ്റ​കൃ​ത്യ​ങ്ങ​ളു​​ടെ ക​ണ​ക്കെ​ടു​ത്താ​ൽ അ​തി​ൽ 28ശ​ത​മാ​ന​വും അ​മി​ത വേ​ഗ​ത സം​ബ​ന്ധി​ച്ചു​ള്ള​വ​യാ​ണ്.

ചു​വ​പ്പു സി​ഗ്ന​ൽ ക​ണ്ടി​ട്ട് നി​ർ​ത്താ​ത്ത​വ​യാ​ണ് 24ശ​ത​മാ​നം കേ​സു​ക​ൾ. മൂ​ന്നു​ശ​ത​മാ​നം സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തി​രി​ക്കു​ക, 11ശ​ത​മാ​നം അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്, 5ശ​ത​മാ​നം കാ​ല​ഹ​ര​ണ​പ്പെ​ട്ട ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു. ഡ്രൈ​വി​ങ് സ​മ​യ​ത്ത് മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച​തി​നാ​ലു​ള്ള കേ​സു​ക​ളാ​ണ് ഒ​രു​ശ​ത​മാ​നം.

ജൂ​ൺ മാ​സ​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച് 760,645 ലൈ​സ​ൻ​സു​ള്ള വാ​ഹ​ന​ങ്ങ​ൾ രാ​ജ്യ​ത്ത് നി​ര​ത്തു​ക​ളി​ലു​ണ്ട്. പ​ട്രോ​ളി​ങ് യൂ​നി​റ്റു​ക​ൾ ജൂ​ണി​ൽ 67ശ​ത​മാ​നം കേ​സു​ക​ളും ഉ​ട​ന​ടി കൈ​കാ​ര്യം ചെ​യ്തു. ഇ​തി​ൽ 29 ശ​ത​മാ​നം ട്രാ​ഫി​ക് സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​തും നാ​ലു​ശ​ത​മാ​നം സു​ര​ക്ഷാ കാ​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​തു​മാ​ണ്. കി​ങ് ഫ​ഹ​ദ് കോ​സ്‌​വേ​യി​ലാ​ണ് ഏ​റ്റ​വും ഉ​യ​ർ​ന്ന ട്രാ​ഫി​ക് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2.88 ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​രാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​യ​ത്. 1.43 ദ​ശ​ല​ക്ഷം പേ​ർ ഇ​ങ്ങോ​ട്ടു​വ​ന്ന​പ്പോ​ൾ 1.45 ദ​ശ​ല​ക്ഷം തി​രി​കെ​പ്പോ​യി. ബ​ഹ്‌​റൈ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ ആ​കെ 486,498 യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ 213,032 പേ​ർ ഇ​ങ്ങോ​ട്ടു വ​ന്ന​വ​രും 273,466 പേ​ർ ഇ​വി​ടെ​നി​ന്ന് പോ​യ​വ​രു​മാ​ണ്. തു​റ​മു​ഖ​ങ്ങ​ൾ വ​ഴി 3,582 യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ വ​ന്ന​വ​ർ 1,912, പോ​യ​വ​ർ 1,670.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain Newslicensed vehicles
News Summary - 760,645 licensed vehicles on Bahraini roads
Next Story