800 ഫിൽസിന് പകരം ലഭിച്ചത് 800 ദീനാർ; തിരിച്ചു നൽകി മാതൃകയായി ഫഹദ്
text_fieldsമനാമ: സ്വദേശി ബെനിഫിറ്റ് പേ വഴി അബദ്ധത്തിൽ അയച്ച വലിയ തുക കണ്ട് ഫഹദ് പാലോളി (29)യുടെ കണ്ണ് മഞ്ഞളിച്ചില്ല. ഉടമയെ തേടിപ്പിടിച്ച് തുക തിരിച്ചേൽപിച്ച് സത്യസന്ധതയുടെ പുതിയ മാതൃക സൃഷ്ടിച്ച ഇൗ വില്യാപ്പള്ളി സ്വദേശിയെത്തേടി ബഹ്റൈൻ പൊലീസിെൻറ ആദരവുമെത്തി.
ഗലാലിയിൽ ഫഹദ് നടത്തുന്ന കറക് വേ എന്ന കഫ്റ്റീരിയയിൽ ശനിയാഴ്ച രാവിലെയാണ് ബഹ്റൈൻ പൗരൻ എത്തിയത്. കഫ്റ്റീരിയയിൽനിന്ന് വാങ്ങിയ സാധനങ്ങളുടെ വിലയായി 800 ഫിൽസ് (ഏകദേശം 150 രൂപ) ബെനിഫിറ്റ് പേ വഴി അയച്ചു. എന്നാൽ, അബദ്ധത്തിൽ 800 ഫിൽസിന് പകരം 800 ദീനാറാണ് (ഏകദേശം 1.5 ലക്ഷം രൂപ) ഇദ്ദേഹം അയച്ചത്. ഇക്കാര്യം അറിയാതെ അദ്ദേഹം പോവുകയും ചെയ്തു. പിന്നീട് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് അധിക തുക വന്ന കാര്യം ഫഹദിന് മനസ്സിലായത്.
വൈകീട്ടു വരെ കാത്തിരുന്നെങ്കിലും സ്വദേശി തിരിച്ചെത്തിയില്ല. തുടർന്ന് ഫഹദും സുഹൃത്തായ സക്കീറും ചേർന്ന് സമാഹീജ് പൊലീസ് സ്റ്റേഷനിൽ എത്തി വിവരം അറിയിച്ചു. പൊലീസ് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ച് സ്വദേശിയെ കണ്ടെത്തി കാര്യം ധരിപ്പിച്ചു. ഉടൻ അദ്ദേഹം സ്റ്റേഷനിൽ എത്തി തുക കൈപ്പറ്റി. ഫഹദിന് നന്ദി പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്.
പിറ്റേ ദിവസം രാവിലെ പൊലീസ് സ്റ്റേഷനിൽനിന്ന് ഫഹദിനെ വീണ്ടും വിളിപ്പിച്ചു. സ്റ്റേഷനിൽ എത്തിയപ്പോഴാണ് ശരിക്കും അമ്പരന്നത്. ഫഹദിെൻറ സത്യസന്ധതയെ മാനിച്ച് സർട്ടിഫിക്കറ്റ് നൽകി ആദരിക്കുന്നതിനാണ് പൊലീസ് വിളിപ്പിച്ചത്. സ്റ്റേഷൻ മേധാവിയിൽനിന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുേമ്പാൾ പ്രവാസികളുടെ അഭിമാനം ഉയർത്തുകയായിരുന്നു ഫഹദ്.
കെ.എം.സി.സി ബഹ്റൈന്‍ അംഗമായ ഫഹദ് വില്യാപ്പിള്ളി മന്നാന്പുനത്തില് അബ്ദുല്‍ മജീദിെൻറയും കുഞ്ഞാമിയുടെയും മകനാണ്. ഭാര്യ: മുഹ്സിന. മകള്‍: ഹവ്വ മറിയം.
പ്രവാസലോകത്തും മാതൃകാപ്രവര്‍ത്തനങ്ങളുമായി അംഗീകാരം നേടിയ ഫഹദിനെ കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റിയും വില്യാപ്പിള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റിയും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.