ഒാഡിറ്റ് നിർദേശങ്ങളിൽ 84 ശതമാനവും നടപ്പാക്കി
text_fieldsമനാമ: നാഷനൽ ഒാഡിറ്റ് ഒാഫിസ് (എൻ.എ.ഒ) മുമ്പു നൽകിയ നിർദേശങ്ങളിൽ 84 ശതമാനവും നടപ്പാക്കുകയോ നടപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയോ ചെയ്തു. എൻ.എ.ഒയുടെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2019-20 വർഷത്തെ അപേക്ഷിച്ച് നാലു ശതമാനം വർധനയാണ് നിർദേശങ്ങൾ നടപ്പാക്കുന്നതിൽ ഉണ്ടായത്. അതേസമയം, 2018-19 കാലയളവിനേക്കാൾ 18 ശതമാനം വർധനയുണ്ടായി.
പോരായ്മകൾ പരിഹരിക്കുന്നതിനുള്ള സർക്കാർ സംവിധാനങ്ങളുടെ താൽപര്യമാണ് ഇത് വ്യക്തമാക്കുന്നതെന്നും റിപ്പോർട്ട് അഭിപ്രായപ്പെട്ടു. ധനകാര്യം, സാമൂഹിക സേവനം, ആരോഗ്യ, പരിസ്ഥിതി തുടങ്ങി വിവിധ മേഖലകളെക്കുറിച്ചുള്ള റിപ്പോർട്ടാണ് എൻ.എ.ഒ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
ഡിജിറ്റൽ പരിവർത്തനത്തിനുള്ള ദേശീയ പദ്ധതി തയാറാക്കുന്നതിലെ കാലതാമസത്തെക്കുറിച്ച് റിപ്പോർട്ട് സൂചിപ്പിച്ചിരുന്നു. വിവരസാേങ്കതികവിദ്യ സുപ്രീം കമ്മിറ്റി 2020 ജൂൺ 30 മുതൽ ഇതിനായി പരിശ്രമിക്കുന്നുണ്ടെങ്കിലും സർക്കാർ ഏജൻസികളുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് കാലതാമസത്തിന് കാരണമെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. സമയബന്ധിതമായി പ്രവർത്തിക്കുന്നതിൽ ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെൻറ് അതോറിറ്റിക്ക് വീഴ്ച സംഭവിച്ചതായും റിപ്പോർട്ടിലുണ്ട്.
അതേസമയം, റിക്കവറി സെൻററുമായി ബന്ധിപ്പിക്കുന്നതിനുള്ള ശൃംഖല വികസിപ്പിക്കുന്നതിനും സെൻററിെൻറ കാര്യശേഷി കൂട്ടുന്നതിനുമുള്ള പ്രവർത്തനം പുരോഗമിക്കുകയാണെന്നും ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെൻറ് അതോറിറ്റി പ്രതികരിച്ചു. 2022 ജനുവരിയിൽ പുതിയ സെൻറർ സജ്ജമാകുമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.