Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎ​ട്ടാ​മ​ത്​ മാ​ധ്യ​മ...

എ​ട്ടാ​മ​ത്​ മാ​ധ്യ​മ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്​​തു

text_fields
bookmark_border
award distribution
cancel
camera_alt

കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ

അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു

മ​നാ​മ: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പേ​രി​ലു​ള്ള എ​ട്ടാ​മ​ത്​ മാ​ധ്യ​മ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്​​തു. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ധി​കാ​ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ലാ​ണ്​ മി​ക​വു​റ്റ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ച​ത്.

സ​മൂ​ഹ​ത്തി​ലെ വി​വി​ധ വി​ഷ​യ​ങ്ങ​ളെ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കു​ക​യും അ​വ​യെ​ക്കു​റി​ച്ച്​ ഭ​ര​ണ​കൂ​ട​ത്തെ​യും ജ​ന​ങ്ങ​ളെ​യും അ​റി​യി​ക്കു​ന്ന​തി​ന്​ ശ​രി​യാ​യ രൂ​പ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രാ​ണ്​ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ. അ​വ​രു​ടെ പേ​ന​ക​ളി​ൽ നി​ന്നു​തി​ർ​ന്നു വ​രു​ന്ന വ​രി​ക​ൾ ഏ​വ​രെ​യും സ്വാ​ധീ​നി​ക്കു​ന്നു​ണ്ട്.

രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മു​ന്നേ​റ്റ​ത്തി​ലും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ പ​ങ്ക്​ അ​ദ്വി​തീ​യ​മാ​ണ്. രാ​ജ്യം മു​ന്നോ​ട്ടു വെ​ക്കു​ന്ന വ​ള​ർ​ച്ച​യും വി​ക​സ​ന​വും നേ​ടി​യെ​ടു​ക്കാ​ൻ ഭാ​വി​യി​ലും അ​വ​രു​ടെ പ​ങ്ക്​ നി​ർ​ണാ​യ​ക​മാ​ണെ​ന്ന്​ പ​രി​പാ​ടി​യു​ടെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു കൊ​ണ്ട്​ കി​രീ​ടാ​വ​കാ​ശി വ്യ​ക്ത​മാ​ക്കി.

വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​നും ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ ഏ​ൽ​പി​ക്ക​പ്പെ​ട്ട ചു​മ​ത​ല നി​ർ​വ​ഹി​ക്കാ​നും സാ​ധി​ക്കാ​ൻ മാ​ധ്യ​മ മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക്​ സാ​ധി​ച്ചി​ട്ടു​ണ്ട്. അ​വ​രു​ടെ ക​ഴി​വു​ക​ൾ സ​മൂ​ഹ ന​ന്മ​ക്കാ​യി ഇ​നി​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യ​​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

അ​വാ​ർ​ഡ്​ ല​ഭി​ച്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ അ​ദ്ദേ​ഹം ആ​ദ​രി​ക്കു​ക​യും ചെ​യ്​​തു. മീ​ഡി​യ പേ​ഴ്​​സ​ൻ ഓ​ഫ്​ ഇ​യ​റാ​യി അ​ഖ്​​ബാ​ർ അ​ൽ ഖ​ലീ​ജ്​ പ​ത്രാ​ധി​പ​ർ അ​ൻ​വ​ർ അ​ബ്​​ദു​റ​ഹ്​​മാ​ൻ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മി​ക​ച്ച അ​ഭി​പ്രാ​യ രൂ​പ​വ​ത്ക​ര​ണ വി​ഭാ​ഗ​ത്തി​ൽ നൗ​റ അ​ൽ ഫൈ​ഹാ​നി, മി​ക​ച്ച അ​ന്വേ​ഷ​ണാ​ത്​​മ​ക ​പ​ത്ര​​പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ അ​യ്​​മ​ൻ അ​ഹ്മ​ദ്​ അ​ലി.

മി​ക​ച്ച ഫോ​​ട്ടോ​ഗ്ര​ഫി വി​ഭാ​ഗ​ത്തി​ൽ അ​ഹ്മ​ദ്​ ഇ​ബ്രാ​ഹിം അ​ദ്ദൈ​സി,അ​യ്​​മ​ൻ അ​ലി യ​അ്​​ഖൂ​ബ്​ എ​ന്നി​വ​രും മി​ക​ച്ച ന്യൂ​സ്​ പോ​ർ​ട്ട​ൽ വി​ഭാ​ഗ​ത്തി​ൽ റാ​ഷി​ദ്​ ന​ബീ​ൽ അ​ൽ ഹ​മ​ർ, മി​ക​ച്ച ദൃ​ശ്യ ഉ​ള്ള​ട​ക്ക​ത്തി​ന്​ അ​ഹ്മ​ദ്​ ജാ​ബി​ർ ഫ​ർ​ദാ​ൻ, മി​ക​ച്ച ഇ​​ൻ​ഫോ​ഗ്രാ​ഫി​ക്​ വി​ഭാ​ഗ​ത്തി​ൽ അ​ലി ഹു​ജൈ​രി, പ്ര​ത്യേ​ക സ​പ്ലി​മെ​ന്‍റ്​ വി​ഭാ​ഗ​ത്തി​ൽ അ​ഹ്മ​ദ്​ രി​ദ, മി​ക​ച്ച പ​ത്ര​പ്ര​വ​ർ​ത്ത​ക വി​ദ്യാ​ർ​ഥി വി​ഭാ​ഗ​ത്തി​ൽ അ​ൽ അ​ഹ്​​ലി​യ യൂ​നി​വേ​ഴ്​​സി​റ്റി മീ​ഡി​യ ആ​ൻ​ഡ്​ പ​ബ്ലി​ക്​ റി​ലേ​ഷ​ൻ​സി​​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ർ​ഹ​രാ​യി.

പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​​ങ്കെ​ടു​ത്ത്​ മി​ക​വു​റ്റ പ​ത്ര പ്ര​വ​ർ​ത്ത​ക​​ർ​ക്ക്​ ആ​ദ​ര​വ്​ ന​ൽ​കി​യ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ല ഖ​ലീ​ഫ​ക്ക്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രി റം​സാ​ൻ ബി​ൻ അ​ബ്​​ദു​ല്ല അ​ന്നു​ഐ​മി പ്ര​ത്യേ​കം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Media AwardsBahrain News
News Summary - 8th Media Awards distributed
Next Story