92ാമത് ശിവഗിരി തീർഥാടന സമ്മേളനം
text_fieldsമനാമ: ഗുരുദേവ സോഷ്യൽ സൊസൈറ്റി 92ാമത് ശിവഗിരി തീർഥാടന സമ്മേളനം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം സൊസൈറ്റിയിലെ കുമാരനാശാൻ ഹാളിൽ കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ ശിവഗിരി ധർമസംഘം ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം ശ്രീമദ് വിശാലാനന്ദ സ്വാമികൾ മുഖ്യാതിഥിയായിരുന്നു.
ശ്രീനാരായണീയ ദർശനങ്ങൾ വത്തിക്കാനിൽ എത്തിച്ച, വത്തിക്കാനിൽ നടന്ന സർവമത സമ്മേളനത്തിന്റെ മുഖ്യ സംഘാടകനായിരുന്ന പ്രമുഖ വ്യവസായിയും ഭാരതീയ സമ്മാൻ അവാർഡ് ജേതാവുമായ കെ.ജി ബാബുരാജിനെ ചടങ്ങിൽ ആദരിച്ചു. ഈ വർഷത്തെ ശിവഗിരി തീർഥാടനത്തിന്റെ ചടങ്ങുകളിൽ പങ്കെടുക്കുന്ന ജി.എസ്.എസ് ചെയർമാൻ സനീഷ് കൂറുമുള്ളിലിന് ബ്രഹ്മശ്രീ വിശാലാനന്ദ സ്വാമികൾ ധർമപതാക കൈമാറി.
സൊസൈറ്റി ചെയർമാൻ അധ്യക്ഷത വഹിച്ചു. സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതവും ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം മിഥുൻ മോഹൻ, നരേന്ദ്രമോഡി വിചാർ മഞ്ച് വൈസ് പ്രസിഡന്റും സാമൂഹികപ്രവർത്തകനുമായ സോവിച്ചൻ ചേന്നാട്ടുശ്ശേരില് എന്നിവർ സംസാരിച്ചു. ശ്രീജ സനീഷ് മുഖ്യ അവതാരകയായ ചടങ്ങിൽ വൈസ് ചെയർമാൻ സതീഷ് കുമാർ നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.