രണ്ടു മാസത്തിനിടെ 938 വിദേശ തൊഴിലാളികളെ നാടുകടത്തി
text_fieldsമനാമ: രാജ്യത്ത് കഴിഞ്ഞ രണ്ട് മാസത്തിനിടെ 938 വിദേശ തൊഴിലാളികളെ നാടുകടത്തി.
നവംബർ 12നും ജനുവരി 13നും ഇടയിൽ നടത്തിയ പരിശോധനയിൽ 605 ക്രമരഹിത തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അനധികൃത താമസക്കാർക്കെതിരെ രാജ്യവ്യാപകമായി നടത്തുന്ന കാമ്പയിനിന്റെ ഭാഗമായാണ് പരിശോധനകൾ നടന്നത്. ദേശീയത, പാസ്പോർട്ട്, റസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ), ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, ഫോറൻസിക് എവിഡൻസ് എന്നിവ സംയുക്തമായാണ് കാമ്പയിനിൽ പങ്കെടുത്തത്. 1,174 പരിശോധനാ കാമ്പയിനുകൾ നടത്തിയതായി എൽ.എം. ആർ.എ അറിയിച്ചു. ജനുവരി 7 മുതൽ 13 വരെ 68 അനധികൃത തൊഴിലാളികളെ തടങ്കലിലാക്കുകയും 88 പേരെ നാടുകടത്തുകയും ചെയ്തു. നാല് ഗവർണറേറ്റുകളിലായി സ്ഥിതി ചെയ്യുന്ന വിവിധ ഷോപ്പുകളിൽ 1,159 പരിശോധനകൾ നടത്തി. 15 സംയുക്ത പരിശോധന കാമ്പയിനുകളും നടന്നു.
കാപിറ്റൽ ഗവർണറേറ്റിൽ അഞ്ച്, മുഹറഖ് ഗവർണറേറ്റിൽ മൂന്ന്, നോർത്തേൺ ഗവർണറേറ്റിൽ മൂന്ന്, സതേൺ ഗവർണറേറ്റിൽ നാല് എന്നിങ്ങനെയാണ് പരിശോധന നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.