യുനെസ്കോ-കിങ് ഹമദ് വിദ്യാഭ്യാസ അവാർഡിന് 95 അപേക്ഷകൾ
text_fieldsമനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫയുടെ നാമധേയത്തിലുള്ള യുനെസ്കോ വിദ്യാഭ്യാസ അവാർഡിന് ഇത്തവണ 56 രാജ്യങ്ങളിൽനിന്നായി 95 അപേക്ഷകൾ ലഭിച്ചതായി വിദ്യാഭ്യാസമന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅ അറിയിച്ചു. വിദ്യാഭ്യാസത്തിൽ ഐ.ടി ഉപയോഗപ്പെടുത്തുന്നതിന് പ്രോത്സാഹനം നൽകുന്നതിനാണ് അവാർഡ് ഏർപ്പെടുത്തിയത്. 14ാമത് അവാർഡിന് കൂടുതൽ അപേക്ഷകൾ ലഭിച്ചത് അന്താരാഷ്ട്ര തലത്തിൽ ഈ അവാർഡിനുള്ള അംഗീകാരമാണ് കാണിക്കുന്നത്.
89 അപേക്ഷകൾ യുനെസ്കോ സമിതി അംഗീകരിച്ചിട്ടുണ്ട്. ഇവയിൽ ആറെണ്ണം എൻ.ജി.ഒകളും 23 എണ്ണം വിദ്യാഭ്യാസ സ്ഥാപനങ്ങളും 23 എണ്ണം സർക്കാർ അതോറിറ്റികളും ആറെണ്ണം വ്യക്തികളും 21 സർക്കാർ സംഘടനകളും മൂന്നു മറ്റ് സംഘടനകളുമാണ്. അവാർഡ് നിർണയ കമ്മിറ്റിയുടെ അന്തിമ തീരുമാനം അടുത്തുതന്നെ നടക്കും. വിദ്യാഭ്യാസ മേഖലയിലെ ഐ.ടി ശാക്തീകരണ അവാർഡ് ഏർപ്പെടുത്തുന്നതിന് തീരുമാനമെടുത്തത് 2005 ലായിരുന്നു. ഇതിനോടകം നിരവധി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അവാർഡ് നൽകാൻ കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.