ജാഗ്രത നിറഞ്ഞ കൗമാരം സമൂഹത്തിന്റെ പൊതു ആവശ്യം -എം.എം. അക്ബർ
text_fieldsമനാമ: സമൂഹത്തിലെ ഭാവിവാഗ്ദാനങ്ങളായ കൗമാര പ്രായക്കാരെ അപായപ്പെടുത്താനും വഴിതെറ്റിക്കാനുമുള്ള ആസൂത്രിത പ്രവണതകൾ ദിനേനയെന്നോണം വർധിച്ചുവരുകയാണെന്ന് ഗ്രന്ഥകാരനും പ്രഭാഷകനുമായ എം.എം. അക്ബർ അഭിപ്രായപ്പെട്ടു.കൗമാരപ്രായക്കാർക്കുവേണ്ടി സംഘടിപ്പിച്ച ടീനേജ് ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി, ജെൻഡർ ന്യൂട്രാലിറ്റി, നിരീശ്വരവാദം തുടങ്ങിയവ തീർക്കുന്ന ചതിക്കുഴികളിലൂടെയാണ് കൗമാരക്കാരെ വീഴ്ത്താൻ ലിബറലിസ്റ്റുകൾ ശ്രമിക്കുന്നത്.
ഫലത്തിൽ അധാർമികവും അരക്ഷിതവുമായ ഒരു സാമൂഹിക ക്രമമാണ് നിലവിൽ വരുക. അതിനാൽ പൊതുസമൂഹം ജാഗ്രത കൈക്കൊള്ളണമെന്നും അദ്ദേഹം അഭ്യർഥിച്ചു. എത്തിസം, ലിബറലിസം, ഹിജാബ്, ജെൻഡർ ന്യൂട്രാലിറ്റി, ട്രാൻസ് ജെൻഡർ, ഹോമോസെക്ഷ്വാലിറ്റി, പോണോഗ്രഫി, ഡ്രഗ് അഡിക്ഷൻ എന്നീ വിഷയങ്ങളുടെ അവതരണത്തിനുശേഷം കൗമാരക്കാരുടെ വിവിധ സംശയങ്ങൾക്ക് എം.എം. അക്ബർ വിശദീകരണം നൽകി.
ഇബ്നുൽ ഹയ്തം ഇസ്ലാമിക് സ്കൂൾ ചെയർമാൻ ഷകീൽ അഹ്മദ് ആസ്മി ടീൻസ് മീറ്റ് ഉദ്ഘാടനം ചെയ്തു.അൽ ഫുർഖാൻ പൂർവ വിദ്യാർഥിയും ആശ്ടർ ബഹ്റൈൻ ഫാമിലി മെഡിസിൻ ഡിപ്പാർട്മെന്റിലെ ഡോ. റിസ്വാൻ, ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് ഹംസ മേപ്പാടി എന്നിവർ സംസാരിച്ചു.
അൽ ഫുർഖാൻ സെന്റർ പ്രസിഡന്റ് സൈഫുല്ല ഖാസിം അധ്യക്ഷത വഹിച്ചു. ആലിയ സന സുഹൈൽ അവതാരകയായിരുന്നു.ആരിഫ് അഹ്മദ് സ്വാഗതവും സഫീർ കെ.കെ നന്ദിയും പറഞ്ഞു. നബീൽ ഇബ്രാഹീം, ആഷിക് എൻ.പി, ഹിഷാം കുഞ്ഞഹമ്മദ്, ആഷിക് പി.എൻ.പി, നൂറുദ്ദീൻ ഷാഫി, മനാഫ് കബീർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.