കൊഴിഞ്ഞു പോയൊരു പുഞ്ചിരി
text_fieldsകൊഴിഞ്ഞു പോയൊരു പുഞ്ചിരി
മനാമ: ഹൃദയത്തിൽനിന്നുതിരുന്ന ഒരു പുഞ്ചിരിയായിരുന്നു ജോമോൻ. പരിചയപ്പെടുന്നവരിലേക്ക് സ്നേഹത്തിെൻറയും കരുതലിെൻറയും നറുമണമായി പടർന്നുകയറുന്ന പുഞ്ചിരി. അകാലത്തിൽ കൊഴിഞ്ഞുപോയ ആ പുഞ്ചിരിയെ നുറുങ്ങുന്ന ഹൃദയത്തോടെ ഓർമിക്കുകയാണ് ബഹ്റൈനിലെ പ്രവാസ ലോകം. ജോമോൻ കുരിശിങ്കൽ, ബഹ്റൈൻ എന്ന് പറഞ്ഞു സൈൻ ഓഫ് ചെയ്യുന്ന വാർത്തകൾ ബഹ്റൈൻ പ്രവാസികൾക്ക് ചിരപരിചിതമാണ്. മീഡിയ വൺ, ജനം ചാനലുകളിൽ പ്രവർത്തിച്ച ശേഷമാണ് ജോമോൻ 24 ന്യൂസ് ചാനലിൽ എത്തിയത്. കോവിഡ് കാലത്ത് പ്രവാസികൾ നേരിട്ട വിഷമങ്ങളും പ്രതിസന്ധികളും അതിെൻറ തീവ്രതയോടെ അവതരിപ്പിക്കാൻ അദ്ദേഹത്തിെൻറ റിപ്പോർട്ടുകൾക്ക് കഴിഞ്ഞു.
പ്രവാസികളെ നാട്ടിൽ തിരികെ എത്തിക്കുന്നതിന് വന്ദേ ഭാരത് ദൗത്യത്തിലെ ആദ്യ വിമാനം ബഹ്റൈനിൽ നിന്ന് പുറപ്പെട്ടപ്പോൾ അതിെൻറ ആവേശം പകർത്താൻ ജോമോൻ മുൻപന്തിയിൽ ഉണ്ടായിരുന്നു. കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. ബഹ്റൈൻ പ്രവാസി സമൂഹത്തിൽ വിപുലമായ സൗഹൃദ വലയത്തിനുടമയായിരുന്നു ജോമോൻ. ഒപ്പം, സ്വദേശികളുമായും അദ്ദേഹം അടുപ്പം സൂക്ഷിച്ചു. ബഹ്റൈനിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയിലെ സജീവ അംഗമായിരുന്ന ജോമോൻ മികച്ച മാധ്യമ പ്രവർത്തകനായി എക്കാലവും ഓർമിക്കപ്പെടും. അഭിപ്രായ വ്യത്യാസങ്ങൾ സൗഹൃദത്തെ ബാധിക്കാതിരിക്കാൻ അദ്ദേഹം പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു.
പ്രസിദ്ധീകരിച്ചു കാണാൻ കഴിയാതെ പോയ ചിത്രംകൊഴിഞ്ഞു പോയൊരു
പുഞ്ചിരി
മനാമ: കഴിഞ്ഞ ബുധനാഴ്ച ഒരു വാട്സ്ആപ് സന്ദേശം. ഇക്കാ... കാഴ്ചയിൽ ഞാനെടുത്ത ഒരു ഫോേട്ടാ പ്രസിദ്ധീകരിക്കുമേ? തീർച്ചയായും... ഞാൻ മറുപടി നൽകി. പത്രത്തിൽ കൊടുത്ത മെയിൽ െഎഡിയിലേക്ക് നിെൻറ ഒരു ഫോേട്ടാ അടക്കം മെയിൽ അയച്ചോളൂ... വ്യാഴാഴ്ച മെയിൽ അയച്ചതിനു ശേഷം വിളിച്ചു. അര മണിക്കുറിലധികം സംസാരിച്ചു. കോവിഡ് സമയത്തെ സാമ്പത്തിക പ്രതിസന്ധി തന്നെയായിരുന്നു വിഷയം. തെൻറ പടം ഗൾഫ് മാധ്യമത്തിൽ അച്ചടിച്ചു വരുന്നതിന് മുേമ്പ ജോമോൻ വിട പറഞ്ഞു. ജോമോെൻറ വിയോഗം ബഹ്റൈനിലെ മലയാളി സമൂഹത്തെ, പ്രത്യേകിച്ച് മലയാളി മാധ്യമ പ്രവർത്തകരെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി.
നിര്യാണത്തിൽ അനുശോചനം
മനാമ: ബഹ്റൈനിലെ മാധ്യമ പ്രവർത്തകൻ കോട്ടയം പുതുപ്പള്ളി ജോമോൻ കുരിശിങ്കലിെൻറ നിര്യാണത്തിൽ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ അനുശോചിച്ചു. ജോമോെൻറ നിര്യാണത്തിൽ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി (എസ്.എൻ.സി.എസ്) അനുശോചിച്ചു. ജോമോൻ കുരിശിങ്കലിെൻറ നിര്യാണത്തിൽ ബഹ്റിൻ പ്രതിഭ അനുശോചിച്ചു. ജോമോെൻറ നിര്യാണത്തിൽ ബഹ്റൈൻ കെ.എം.സി.സി അനുശോചിച്ചു. ഒ.ഐ.സി.സി കോട്ടയം ജില്ല വൈസ് പ്രസിഡൻറ് കൂടിയായ ജോമോെൻറ നിര്യാണത്തിൽ ഒ.ഐ.സി.സി ദേശീയ കമ്മിറ്റി അനുശോചിച്ചു.
മനാമ: ജോമോൻ കുരിശിങ്കലിെൻറ നിര്യാണത്തിൽ മലയാളി മാധ്യമ പ്രവർത്തകരുടെ പൊതു വേദിയായ കേരള മീഡിയ ഫോറം (കെ.എം.എഫ്) ഞായറാഴ്ച വൈകീട്ട് 8 മണിക്ക് ഒാൺലൈനിൽ അനുശോചന സംഗമം സംഘടിപ്പിക്കും. ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരും വിവിധ സംഘടന പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.