സൗഹൃദസംഗമം സംഘടിപ്പിച്ചു
text_fieldsമനാമ: 'ഓണസ്മൃതികൾ' എന്ന പ്രമേയത്തിൽ ഫ്രൻഡ്സ് വനിതാ വിഭാഗം മനാമ ഏരിയ സംഘടിപ്പിച്ച സൗഹൃദസംഗമം ശ്രദ്ധേയമായി. സാമൂഹികപ്രവർത്തകയും എഴുത്തുകാരിയുമായ ഷെമിലി പി. ജോൺ ഉദ്ഘാടനംചെയ്തു. സൗഹൃദങ്ങൾ പങ്കുവെക്കപ്പെടുന്ന സന്തോഷാവസരമാണ് പ്രവാസികളുടെ ഓണമെന്ന് അവർ അഭിപ്രായപ്പെട്ടു.
പൂവും പൂവിളിയുമായി മനസ്സുകളിൽ നിറയുന്ന ഗതകാല സ്മരണകളുടെ വീണ്ടെടുപ്പ് കൂടിയാണ് ഓണം. അത്തരം ഓർമകളുടെ തിരിച്ചു പിടിക്കലുകളാണ് കൂട്ടായ്മകളും അസോസിയേഷനുകളും സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങളിലൂടെ നമുക്ക് സാധ്യമാവുന്നതെന്നും അവർ പറഞ്ഞു.
സിഞ്ചിലെ ഫ്രൻഡ്സ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സക്കീന അബ്ബാസ് ആശംസ നേർന്നു.
ഏരിയ എക്സിക്യൂട്ടിവ് അംഗം റഷീദ സുബൈർ, ഹേമ വിശ്വം, ശ്രീലത പങ്കജ്, ആശാ രാജീവ് എന്നിവർ സംസാരിച്ചു. നിമ രജീഷ്, അസ്റ, തഹിയ്യ ഫാറൂഖ് എന്നിവർ ഗാനങ്ങളാലപിച്ചു. ഏരിയ സെക്രട്ടറി ഫസീല ഹാരിസ് സ്വാഗതവും എക്സിക്യൂട്ടിവ് അംഗം ബുഷ്റ ഹമീദ് നന്ദിയും പറഞ്ഞു. റസീന അക്ബർ, സുആദ ഫാറൂഖ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.