എടുത്തുപറയാൻ ഒരു നേട്ടവുമില്ലാത്ത സർക്കാർ
text_fieldsജെ.പി.കെ. തിക്കോടി (കെ.എം.സി.സി കോഴിക്കോട് ജില്ല സെക്രട്ടറി)
സ്വന്തം പാർട്ടിയിലെ പ്രശ്നങ്ങളും അഴിമതിക്കഥകളും കണ്ടില്ലെന്നു നടിച്ച്, യു.ഡി.എഫിെൻറ ചെറു വീഴ്ചകൾ ഉയർത്തിക്കാട്ടി ഉറപ്പാണ് എൽ.ഡി.എഫ് എന്ന് ഒരുറപ്പില്ലാതെ തുടർഭരണം ദിവാസ്വപ്നം കാണുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി. ജനങ്ങൾക്കു ഉപകാരപ്രദമായ ഒരു നേട്ടവും പറയാനില്ലാതെയാണ് ഇൗ സർക്കാർ കാലാവധി പൂർത്തിയാക്കുന്നത്. യുവാക്കൾക്ക് മുൻതൂക്കം നൽകി സ്ഥാനാർഥി നിർണയം നടത്തിയ യു.ഡി എഫ് ഈ വരുന്ന തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ വിജയിച്ചു ഭരണത്തിൽ വരുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. പി.എസ്.സിയെ പോലും നോക്കുകുത്തിയാക്കി സർക്കാർ തസ്തികകളിൽ സ്വന്തം പാർട്ടിക്കാരെയും കുടുംബക്കാരെയും തിരുകിക്കയറ്റി അർഹരായവരെ പുറംകാലുകൊണ്ടു തള്ളിമാറ്റുകയാണ് ഇൗ സർക്കാർ ചെയ്തത്.
പ്രളയ ഫണ്ടിൽപോലും കൃത്രിമം കാട്ടി. വാളയാറിലെയും പാലത്തായിയിലെയും പ്രതികളെ സംരക്ഷിച്ചു. ഇരകൾക്ക് കിട്ടേണ്ട അവകാശങ്ങൾപോലും ഹനിച്ചുകൊണ്ട് വളരെ ധാർഷ്ട്യത്തോടുകൂടിയാണ് മുഖ്യമന്ത്രിയും പരിവാരങ്ങളും നീങ്ങിയത്. ആഴക്കടലുപോലും തീറെഴുതിക്കൊടുത്തു പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ വഴിയാധാരമാക്കാൻ ശ്രമിച്ച എൽ.ഡി.എഫ് സർക്കാറിനെ പുറത്താക്കാൻ കേരള ജനതക്ക് കിട്ടിയ അസുലഭ അവസരം വിനിയോഗിക്കുന്നത് ഈ തെരഞ്ഞെടുപ്പിൽ കാണാൻ കഴിയും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഓരോ മണ്ഡലങ്ങളിലും ഇരട്ടവോട്ട് ഉണ്ടാക്കുകയും ജീവിച്ചിരിക്കുന്നവരെപോലും മരണപ്പെട്ടു എന്ന് വരുത്തി വോട്ടുകൾ മാറ്റിമറിക്കുകയും ചെയ്ത ഇടതുപക്ഷ സർക്കാറിനെ ഭരണത്തിൽനിന്നും താഴെയിറക്കാനായിരിക്കണം വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടത്. ഐശ്വര്യമുള്ള ഒരു കേരളത്തിനായി യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുമെന്ന് ഉറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.