സൽമാൻ സിറ്റിയിൽ വൻ പാർപ്പിട സമുച്ചയം ഒരുങ്ങുന്നു
text_fieldsമനാമ: സൽമാൻ സിറ്റിയിൽ വൻ പാർപ്പിട സമുച്ചയം ഒരുങ്ങുന്നതായി പാർപ്പിട മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്രതലത്തിൽ പാർപ്പിട വിഷയത്തിൽ ബഹ്റൈൻ വൻ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. 70,000 ചതുരശ്ര മീറ്ററിൽ പരിസ്ഥിതിക്കിണങ്ങുന്ന തരത്തിലുള്ള കെട്ടിടമാണ് സൽമാൻ സിറ്റിയിൽ പണി പൂർത്തിയാകുന്നത്. 16 പാർപ്പിട സമുച്ചയങ്ങളിലായി 1382 ഫ്ലാറ്റുകളാണ് ഇവിടെയുണ്ടാവുക. ഓരോ നിലയിലും 3600 ചതുരശ്ര മീറ്ററാണുള്ളത്. ആഗോളതലത്തതിൽ തന്നെ ആഴമേറിയ വലിയ തൂണുകളുള്ള കെട്ടിട സമുച്ചയമെന്ന ഖ്യാതിയും ഇതിനുണ്ട്. 12,000ത്തോളം തൂണുകൾ 15 മീറ്റർ ആഴത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിനായി 70,000 ക്യുബിക് അടി റെഡിമിക്സും 5000 ടൺ ഇരുമ്പും ഉപയോഗിച്ചിട്ടുണ്ട്. പദ്ധതിയുടെ നിർമാണ പുരോഗതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ആഘോഷച്ചടങ്ങ് സംഘടിപ്പിച്ചിരുന്നു.
കാപിറ്റൽ ഗവർണറേറ്റ് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു
മനാമ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, വൺ ഹോസ്പിറ്റാലിറ്റി ബഹ്റൈൻ, ടൂബ്ലി അൽ ഹലായ ട്രേഡിങ് കമ്പനി എന്നിവരുടെ സഹകരണത്തോടെ കാപിറ്റൽ ഗവർണറേറ്റ് ടൂബ്ലിയിലെ 1000ത്തോളം തൊഴിലാളികൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. ഡെപ്യൂട്ടി ഗവർണർ ഹസൻ അബ്ദുല്ല അൽ മദനി വിതരണം ഉദ്ഘാടനം ചെയ്തു. കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോഅപ്പ് ഡയറക്ടർ യൂസുഫ് യാക്കൂബ് ലോറി, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് റീജനൽ ഹെഡ് മുഹമ്മദ് റഫീഖ്, ബി.കെ.എസ്.എഫ് രക്ഷാധികാരി ബഷീർ അമ്പലായി, കെ.എം.സി.സി ഭാരവാഹികളായ ഒ.കെ. കാസിം, എ.പി ഫൈസൽ, അൽ ഹലായ ട്രേഡിങ് കമ്പനി മാനേജിങ് ഡയറക്ടർ ഹാഷിം, ആന്‍റണി പൗലോസ്, നജീബ് കടലായി എന്നിവർ പങ്കെടുത്തു. കെ.എം.സി.സി, ബി.കെ.എസ്.എഫ് വളന്റിയർമാരാണ് കിറ്റ് വിതരണത്തിന് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.