കേരള രുചികൾക്കിനി പുതിയ മാനം; ബഹ്റൈനിൽ ഷെഫ് പിള്ളയുടെ റസ്റ്റാറന്റ് നാളെ മുതൽ
text_fieldsമനാമ: ഇന്ത്യൻ രുചിയൂടെ ആഗോള ബ്രാൻഡായ ‘ഷെഫ് പിള്ളയുടെ ബഹ്റൈനിലെ ആദ്യ സംരംഭം ജുഫയർ വിൻധാം ഗാർഡൻ ഹോട്ടലിൽ. ജഷാൻ റസ്റ്റാറന്റ് എന്ന പേരിൽ തുടങ്ങുന്ന റസ്റ്റാറന്റ് സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ വിഭവങ്ങൾ ബഹ്റൈനിന്റെ തനതായ അന്തരീക്ഷത്തിലും രുചിയിലും പ്രദാനം ചെയ്യുന്ന പുതിയ അനുഭവമായിരിക്കുമെന്ന് ഷെഫ് സുരേഷ് പിള്ള പറഞ്ഞു.
ലോകോത്തര ഷെഫ് എന്ന നിലയിൽ വിഖ്യാതനായ അദ്ദേഹത്തിന്റെ 26ാമത്തെ റസ്റ്റാറന്റാണ് ബഹ്റൈനിൽ തുടങ്ങുന്നത്. ഇന്ന് ഇന്ത്യയിലും വിദേശത്തുമായി നിരവധിയുണ്ട്. ഖത്തറിൽ ഷെഫ് പിള്ള ബ്രാൻഡിന്റെ റസ്റ്റാറന്റുകൾ നിലവിലുണ്ട്. ഇതര ജി.സി.സികളിലും യൂറോപ്പിലും യു.എസിലും അധികം താമസിയാതെ ശാഖകൾ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കൊച്ചിലെ ലെ മെറിഡിയൻ ഹോട്ടലിലാണ് കേരളത്തിലെ ആദ്യത്തെ റസ്റ്റാറന്റ് ‘ഷെഫ് പിള്ള’ പ്രവർത്തനം ആരംഭിച്ചത്. ഇന്ന് കേരളത്തിലും ഇതര സംസ്ഥാനങ്ങളിലുമായി നിരവധി റസ്റ്റാറന്റുകളുടെ ശൃംഖലയായി ഷെഫ് പിള്ള ബ്രാൻഡ് വളർന്നിരിക്കുന്നു. ബഹ്റൈനിലെ ഇന്ത്യൻ, കേരള രുചികൾ സംബന്ധിച്ച് നീണ്ട ഗവേഷണം നടത്തിയശേഷമാണ് പുതിയ റസ്റ്റാറന്റ് ആരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഉപഭോക്താക്കളുടെ ആഗ്രഹങ്ങളും നിർദേശങ്ങളും പരിഗണിച്ച് പുതുരുചികൾ പ്രതീക്ഷിക്കാം. കേരള, നോർത്ത് ഇന്ത്യൻ വിഭവങ്ങൾ തനിമയോടെ ലഭിക്കുന്ന ഇന്ത്യൻ രുചികളുടെ സംഗമസ്ഥാനമായി റസ്റ്റാറന്റ് മാറുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.