പ്രവാസികളുടെ സ്വപ്നസാക്ഷാത്കാരമായി തുടങ്ങിയ ദിനപത്രം -ബഷീർ അമ്പലായി
text_fieldsമനാമ: നാട്ടിലെ വാർത്തകൾ അറിയുക എന്നത് പതിറ്റാണ്ടുകളായി ഗൾഫ് പ്രവാസികളുടെ സ്വപ്നമായിരുന്നു. ഈ സ്വപ്നം ഗൾഫിൽ യാഥാർഥ്യമാക്കിയത് ബഹ്റൈനിൽ തുടക്കംകുറിച്ച ഗൾഫ് മാധ്യമമായിരുന്നു. ഗൾഫ് മാധ്യമം തുടങ്ങുന്നതിനുമുമ്പ് വാർത്തകളറിയാനുള്ള മാർഗം രണ്ട് ദിവസം കഴിഞ്ഞ് വിമാനമാർഗം വരുന്ന പത്രങ്ങൾ മാത്രമായിരുന്നു.
ഞാൻ ഏറെ ബഹുമാനിക്കുന്ന ഹംസ അബ്ബാസ് സാഹിബിന്റെ ദീർഘവീക്ഷണവും കരുതലുമാണ് ബഹ്റൈനിൽ തുടക്കമിട്ട് പിന്നീട് ഇതര ജി.സി.സികളിലും പടർന്നുപന്തലിച്ച ഗൾഫ് മാധ്യമത്തിന്റെ തുടക്കത്തിനിടയാക്കിയത്. ലക്ഷക്കണക്കിന് മലയാളികൾക്കിടയിൽ തുണയായി ഗൾഫിലും നാട്ടിലുമുള്ള യഥാർഥ വാർത്തകൾ സത്യസന്ധമായി യഥാസമയങ്ങളിൽ അറിയാൻ അതോടെ കഴിഞ്ഞു. 39 വർഷമായി ബഹ്റൈനിൽ പ്രവാസജീവിതം നയിക്കുന്ന എനിക്ക് ഇക്കാര്യം വ്യക്തമായി പറയാൻകഴിയും. ഈ കാലത്തിനിടയിൽ പലപത്രമാധ്യമങ്ങൾ വന്നുപോയെങ്കിലും അവർക്കൊന്നും പിടിച്ചുനിൽക്കാൻ കഴിയാതെപോയത് ഗൾഫ് മാധ്യമത്തെ പോലെയുള്ള ഒരു ശക്തമായ സംവിധാനം മാധ്യമരംഗത്ത് ഒരുക്കാൻ കഴിഞ്ഞില്ല എന്നതാണ്.
ഏത് വിവരം അറിയാനും കേൾക്കാനും ഈ ആധുനികകാലത്ത് സാങ്കേതിക സംവിധാനങ്ങളുടെ സഹായം വഴി കഴിയും. എന്നാൽ, ഗൾഫ് മാധ്യമത്തിന് അന്നും ഇന്നും കരുത്തോടെ, കരുതലോടെ മുന്നോട്ടുപോവാൻ കഴിയുന്നുണ്ടെങ്കിൽ അവർ പത്രത്തിന് ഈടാക്കുന്ന നിസ്സാരവിലയും ആത്മാർഥമായ സമർപ്പണവുമാണ് കാരണം.ഇനിയും ഉയരങ്ങളിൽ ഈ പത്രം എത്തട്ടെ എന്നാശംസിക്കുന്നു. പുതുതലമുറകളും ഈ പത്രത്തിന്റെ വരിക്കാരാവുന്നത് അവരുടെ കാഴ്ചപ്പാടിനെയും ഭാഷയെയും വളർത്താൻ സഹായകരമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.