ഈദ്ദിനത്തില്‍ പഠനയാത്ര നടത്തി
text_fieldsമനാമ: ഈദ് ആഘോഷത്തിനിടെ ബഹ്റൈനിന്റെ ചരിത്രവും നേർക്കാഴ്ചകളും തേടി സമസ്ത സൽമാനിയ ഏരിയ സംഘടിപ്പിച്ച ഈദ് സ്റ്റഡി ടൂര്‍ പുത്തന്‍ അനുഭവമായി. സൽമാനിയ സമസ്ത ഹാളിൽ കെ.എം.എസ്. മൗലവി പറവണ്ണയുടെ പ്രാർഥനയോടെ ആരംഭിച്ചു. ചരിത്ര പ്രസിദ്ധമായ നിരവധി കേന്ദ്രങ്ങൾ സന്ദർശിച്ചു.
പ്രവാചക പ്രകീർത്തനങ്ങൾ ലൈവ് ക്വിസ് പോഗ്രാം, സഊദി കോസ് വേയിൽ ഖുർആൻ പാരായണ മത്സരം എന്നിവ നടന്നു. ഖുർആൻ പാരായണ മത്സരത്തിൽ മൗസൽ തിരൂർ ഒന്നാം സ്ഥാനവും ശഫീഖ് മാംഗ്ലൂർ രണ്ടാം സ്ഥാനവും മുഹമ്മദ് കണ്ണൂർ മൂന്നാം സ്ഥാനവും നേടി. ക്വിസ് മത്സരത്തിൽ ശഫീഖ് മാംഗ്ലൂർ ഒന്നാം സ്ഥാനവും മുസൽ തിരൂർ രണ്ടാം സ്ഥാനവും കബീർ ആനക്കര, സൈദ് മുഹമ്മദ് ചേറ്റുവ എന്നിവർ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് യാത്രയിൽതന്നെ സമ്മാനം നൽകി. സൽമാനിയ ഏരിയ സമസ്ത പ്രസിഡന്റ് കെ.എം.എസ്. മൗലവി പറവണ്ണ, ജനറൽ സെക്രട്ടറി ഹനീഫ ആറ്റൂർ, വൈസ് പ്രസിഡന്റുമാരായ കരീം പാലക്കാട്, നിസാർ വടക്കുമ്പാട്, ജോ. സെക്രട്ടറി സൈദ് മുഹമ്മദ് ചേറ്റുവ എന്നിവർ യാത്രക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.