മുഹറഖ് കെ.എം.സി.സി ഐനുൽ ഹുദാ മദ്റസക്ക് തിളക്കമാർന്ന വിജയം
text_fieldsമുജ്ത്വബ അബ്ദുറഹിമാൻ പരിയാരം, മുഹമ്മദ് ഹാദി ആബിദ്, യസീദ ബീവി സൈദ് മുഹമ്മദ്
മനാമ: ഈ വർഷത്തെ സമസ്ത മദ്റസ പൊതുപരീക്ഷയിൽ മുഹറഖ് കെ.എം.സി.സി ഐനുൽഹുദാ മദ്റസയിൽ അഞ്ച്, ഏഴ്, 10 ക്ലാസുകളിൽ പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയികളായി.
പത്താം ക്ലാസിൽ മുജ്ത്വബ അബ്ദുറഹിമാൻ പരിയാരം, അഞ്ചാം ക്ലാസിൽ മുഹമ്മദ് ഹാദി ആബിദ്, യസീദ ബീവി സൈദ് മുഹമ്മദ് കുനിയിൽ എന്നീ വിദ്യാർഥികൾ ഡിസ്റ്റിങ്ഷൻ നേടി.
ഏഴാം ക്ലാസിൽ മുഹമ്മദ് റൈഹാൻ, സസയിൻ ഷാനവാസ്, മുഹമ്മദ് സഹദ് നാസർ, ഷയാൻ ഷംസ്, ഹംദാൻ റസാഖ്, അഞ്ചാം ക്ലാസിൽ നുഹ്മാൻ ഫാരിസ്, അഖിബ് സയാൻ, റിഫാ ഫാത്തിമ, ഷയാൻ മുഹമ്മദ് എന്നീ വിദ്യാർഥികളും ഉന്നത വിജയം കരസ്ഥമാക്കി.
വിജയികളെ മുഹറക്ക് ഏരിയ കെ.എം.സി.സി പ്രസിഡന്റ് കെ.ടി. അബൂ യൂസുഫ്, ജനറൽ സെക്രട്ടറി റഷീദ് തുളിപ്പ്, ട്രഷറർ മുസ്തഫ കരുവാണ്ടി, മദ്റസ കൺവീനർ അബ്ദുല്ല മുന എന്നിവർ അനുമോദിക്കുകയും അധ്യാപകരെ അഭിനന്ദിക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.