Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

ഒ​ത്തി​രി​പ്പു​ക​ൾ​ക്ക് ഏ​റെ പ്ര​സ​ക്തി​യു​ള്ള കാ​ലം; സൗ​ഹൃ​ദ സം​ഗ​മം ന​ട​ത്തി

text_fields
bookmark_border
speeching
cancel
camera_alt

ഒ​ത്തി​രി​പ്പ് സൗ​ഹൃ​ദ സം​ഗ​മ​ത്തി​ൽ അ​ബൂ​ബ​ക്ക​ർ ഫാ​റൂ​ഖി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

മ​നാ​മ: വി​വി​ധ ആ​ശ​യ​ത​ല​ങ്ങ​ളി​ൽ ജീ​വി​ക്കു​ന്ന​വ​രു​ടെ ഒ​രു​മി​ച്ചു​ള്ള ഇ​രു​ത്ത​ങ്ങ​ൾ​ക്കും ആ​ശ​യ​വി​നി​മ​യ​ങ്ങ​ൾ​ക്കും ഏ​റെ പ്ര​സ​ക്തി​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ലാ​ണ് നാം ​ജീ​വി​ക്കു​ന്ന​തെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി മ​ധ്യ​മേ​ഖ​ല അ​ധ്യ​ക്ഷ​നും പ്ര​മു​ഖ പ​ണ്ഡി​ത​നും വാ​ഗ്മി​യു​മാ​യ അ​ബൂ​ബ​ക്ക​ർ ഫാ​റൂ​ഖി പ​റ​ഞ്ഞു.

ഫ്ര​ൻ​ഡ്‌​സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ ‘ഒ​ത്തി​രി​പ്പ്’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ സം​ഘ​ടി​പ്പി​ച്ച സൗ​ഹൃ​ദ സം​ഗ​മ​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​നു​ഷ്യ​ർ​ക്കി​ട​യി​ൽ ബോ​ധ​പൂ​ർ​വം വെ​റു​പ്പും വി​ദ്വേ​ഷ​വും പ്ര​ച​രി​പ്പി​ക്കാ​ൻ ചി​ല​ർ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റു വാ​ർ​ത്ത മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​മു​ള്ള അ​പ​ര​വ​ത്ക​ര​ണ​വും ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു.

അ​സ​ത്യ​ങ്ങ​ളും അ​ർ​ധ​സ​ത്യ​ങ്ങ​ളു​മാ​ണ് പ​ല​പ്പോ​ഴും സ​മൂ​ഹ​ത്തി​ൽ വേ​ഗ​ത്തി​ൽ പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. അ​പ​ക​ട​ക​ര​മാ​യ പൊ​തു​ബോ​ധ​നി​ർ​മി​തി​യി​ൽ ഇ​തൊ​ക്കെ​യും പ​ങ്കു​വ​ഹി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. മ​നു​ഷ്യ​ൻ എ​ന്ന ത​ല​ത്തി​ലേ​ക്കു​യ​ർ​ന്നു​കൊ​ണ്ട് ചി​ന്ത​ക​ളെ വി​ക​സി​പ്പി​ക്കാ​ൻ ഓ​രോ​രു​ത്ത​ർ​ക്കും സാ​ധി​ക്ക​ണം.


പ​ര​സ്പ​രം ഉ​ള്ളു​തു​റ​ന്ന് സ്നേ​ഹി​ക്കാ​നും പ​ശി​മ​യാ​ർ​ന്ന ബ​ന്ധ​ങ്ങ​ൾ കാ​ത്തു​സൂ​ക്ഷി​ക്കാ​നും സാ​ധി​ക്ക​ണം. നേ​രി​നും നീ​തി​ക്കും വേ​ണ്ടി​യാ​ണ് നാം ​നി​ല​കൊ​ള്ളേ​ണ്ട​ത്. ജാ​തി​ക്കും മ​ത​ത്തി​നും ക​ക്ഷി രാ​ഷ്ട്രീ​യ​ത്തി​നു​മ​പ്പു​റം നേ​രി​ന്റെ പ​ക്ഷ​ത്ത് നി​ല​കൊ​ള്ളാ​ൻ ന​മു​ക്ക് സാ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബ​ഹ്‌​റൈ​നി​ലെ പ്ര​മു​ഖ സാ​മൂ​ഹി​ക സം​ഘ​ട​ന നേ​താ​ക്ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. സു​ബൈ​ർ ക​ണ്ണൂ​ർ, ഒ.​കെ. കാ​സിം, കെ.​ആ​ർ. നാ​യ​ർ, ഡോ. ​അ​നൂ​പ് അ​ബ്ദു​ല്ല, സ​ലാം മ​മ്പാ​ട്ടു​മൂ​ല, അ​ഷ്‌​ക​ർ പൂ​ഴി​ത്ത​ല, റ​ഷീ​ദ് മാ​ഹി, ബ​ഷീ​ർ അ​മ്പ​ലാ​യി, സ​ൽ​മാ​നു​ൽ ഫാ​രി​സ്, അ​സീ​ൽ അ​ബ്ദു​റ​ഹ്മാ​ൻ, എ​ബ്ര​ഹാം ജോ​ൺ.

ഹാ​രി​സ് പ​ഴ​യ​ങ്ങാ​ടി, റം​ഷാ​ദ് അ​യി​ല​ക്കാ​ട്, യ​ഹ്‌​യ സി.​ടി, ല​ത്തീ​ഫ് ആ​യ​ഞ്ചേ​രി, സു​ഹൈ​ൽ, അ​ബ്ദു​സ്സ​ലാം, ല​ത്തീ​ഫ് കോ​ളി​ക്ക​ൽ, സ​ലീം ഇ.​കെ, ബി​ജു മ​ല​യി​ൽ, കാ​സിം പാ​ട​ക​ത്താ​യി​ൽ, അ​ന​സ് റ​ഹീം, അ​ബ്ദു​ൽ ഖാ​ദി​ർ മ​റാ​സി​ൽ, ഫ​സ​ലു​ൽ ഹ​ഖ്, മു​ഹ​മ്മ​ദ്‌, സു​നി​ൽ ബാ​ബു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഫ്ര​ന്റ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സു​ബൈ​ർ എം.​എം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‌​വി സ്വാ​ഗ​ത​വും പി.​ആ​ർ സെ​ക്ര​ട്ട​റി അ​നീ​സ് വി.​കെ ന​ന്ദി​യും പ​റ​ഞ്ഞു. എ.​എം. ഷാ​ന​വാ​സ് അ​വ​താ​ര​ക​ൻ ആ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - A very important time for crowds- A friendly meeting was held
Next Story