തലമുറകളെ വാർത്തെടുത്ത ദീർഘദർശി
text_fieldsമനാമ: മനസ്സു നിറയെ വിദ്യാഭ്യാസ സ്വപ്നങ്ങളുമായി ബഹ്റൈൻ എന്ന കൊച്ചു രാജ്യത്തേക്ക് വന്ന ദീർഘദർശിയായിരുന്നു ജോസഫ് തോമസ്. കിൻറർഗാർട്ടൻ അധ്യാപകനിൽനിന്ന് ആരും കൊതിക്കുന്ന ഒരു സ്കൂളിെൻറ ചെയർമാൻ എന്ന നിലയിലേക്ക് ഉയർന്ന അദ്ദേഹത്തിെൻറ ജീവിതം പുതുതലമുറക്ക് മികച്ചൊരു പാഠപുസ്തകമാണ്.
കോട്ടയം ജില്ലയിലെ മരങ്ങാട്ടുപിള്ളി സ്വദേശിയായ ജോസഫ് തോമസിന് അധ്യാപനം ആയിരുന്നു എന്നും ഇഷ്ട വിഷയം. പാല സെൻറ് തോമസ് കോളജിൽനിന്ന് ആർട്സിൽ ബിരുദം നേടി നേരെ പുറപ്പെട്ടത് നാഗാലാൻഡിലേക്കാണ്. കുട്ടികളെ പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം.
1970ൽ ദിമാപൂരിലെ ഹോളി ക്രോസ് സ്കൂളിൽ കിൻറർഗാർട്ടൻ ടീച്ചറായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം വളർച്ചയുടെ പടവുകൾ ചവിട്ടിത്തുടങ്ങുകയായിരുന്നു. കിൻറർഗാർട്ടൻ ടീച്ചറിൽനിന്ന് ബഹ്റൈനിലെ പ്രമുഖ സ്കൂളുകളിലൊന്നിെൻറ സാരഥ്യത്തിലേക്ക് അദ്ദേഹം എത്തിയതിന് പിന്നിൽ കഠിനാധ്വാനത്തിെൻറയും നിശ്ചയദാർഢ്യത്തിെൻറയും കഥകളുണ്ട്. ഹോളിക്രോസ് സ്കൂളിൽനിന്ന് അദ്ദേഹം എത്തിയത് നാഗാലാൻഡിലെ തന്നെ പിംലയിലെ ഗവ. മിഡിൽ സ്കൂളിലാണ്. അവിടെ ഹെഡ്മാസ്റ്ററായാണ് സേവനമനുഷ്ഠിച്ചത്. പിന്നീട് ഉത്തർപ്രദേശിലെ ബനാറസിൽ സെൻറ് തോമസ് കോളജിൽ ഇംഗ്ലീഷ് െലക്ചററായി.
1982ൽ അദ്ദേഹം ഉത്തർപ്രദേശ് വിട്ട് ബഹ്റൈനിൽ എത്തി. തെൻറ സ്വപ്നങ്ങൾക്കനുസരിച്ചുള്ള ഒരു സ്കൂൾ ആരംഭിക്കുകയായിരുന്നു ലക്ഷ്യം. നാഗാലാൻഡിലും ഉത്തർപ്രദേശിലും ലഭിച്ച അനുഭവസമ്പത്തായിരുന്നു കൈമുതൽ. അങ്ങനെ, 1983 മേയ് 11ന് 65 വിദ്യാർഥികളും മൂന്ന് ടീച്ചർമാരുമായി ഏഷ്യൻ കിൻറർഗാർട്ടൻ എന്ന സ്കൂളിന് തുടക്കം കുറിച്ചു. 1984ൽ സ്കൂളിെൻറ
പേര് ഏഷ്യൻ സ്കൂൾ എന്നാക്കി മാറ്റി. 1989ൽ ഉമ്മുൽഹസം കാമ്പസും 1999ൽ ജുഫൈർ കാമ്പസും ആരംഭിച്ചു. നിലവിൽ 4685 വിദ്യാർഥികളാണ് ഏഷ്യൻ സ്കൂളിൽ പഠിക്കുന്നത്. 2009 ജൂലൈ വരെ സ്കൂളിെൻറ പ്രിൻസിപ്പലും ഡയറക്ടറുമായിരുന്നു അദ്ദേഹം. തുടർന്ന് സ്കൂളിെൻറ ചെയർമാനായി ചുമതലയേറ്റു.
ഭാവി തലമുറയെ വാർത്തെടുക്കുന്നതിനായി ജീവിതം മാറ്റിവെച്ച അദ്ദേഹം പുതു പ്രതീക്ഷകളുടെ കൈത്തിരി നാളം അനേകരിലേക്ക് കൈമാറിയാണ് വിടവാങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.