ആം ആദ്മി പാർട്ടി ബഹ്‌റൈൻ ഘടകം പുനഃസംഘടിപ്പിച്ചു
text_fieldsമനാമ: ആം ആദ്മി പാർട്ടിയുടെ ബഹ്‌റൈൻ ഘടകത്തിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
സഗയ റസ്റ്റാറന്‍റിൽ നടന്ന യോഗത്തിൽ ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ പി.സി. സിറിയക്, എറണാകുളം ജില്ല കൺവീനർ സാജു പോൾ, പറവൂർ മണ്ഡലം കൺവീനർ ബെൽസൺ എന്നിവർ വിഡിയോ കോൺഫറൻസിലൂടെ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
കേരളത്തിലെ എല്ലാ ജില്ലകളിലും വളരെ വേഗത്തിൽ ആം ആദ്മി പാർട്ടിയുടെ സ്വാധീനം വർധിച്ചുവരുന്നത് പരമ്പരാഗത രാഷ്ട്രീയ പാർട്ടികളുടെ ഇടയിൽ അങ്കലാപ്പ് സൃഷ്ടിച്ചിരിക്കുകയാണെന്ന് യോഗത്തിൽ പങ്കെടുത്തവർ വിലയിരുത്തി. അഴിമതി വർധിക്കുന്നതിലും കേരളത്തിന്റെ പൊതുകടം നിയന്ത്രണമില്ലാതെ ഉയരുന്നതിലും വൈദ്യുതി ചാർജ് വർധിപ്പിച്ചതിലും ആം ആദ്മി ബഹ്‌റൈൻ ഘടകം പ്രതിഷേധം രേഖപ്പെടുത്തി.
പുതിയ ഭാരവാഹികൾ: സണ്ണി ഹെൻട്രി (കൺ.), പങ്കജനാഭൻ (ജോ. കൺ.), ലിജേഷ് മൈക്കിൾ (സെക്ര.), ബേബി പീറ്റർ (ജോ. സെക്ര.), സിബി കൈതാരം (ട്രഷ.), എൻ.എസ്.എം ഷെരിഫ്, രഞ്ജു രാജൻ, ജിൻസ് (സോഷ്യൽ മീഡിയ കൺ.), കെ.ആർ. നായർ, നിസാർ കൊല്ലം, അഷ്‌കർ പൂഴിത്തല, സിബിൻ സാലിം (ഉപദേശക സമിതി അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.