അബേറ്റ്-എ.എസ് 44 കണ്ണാശുപത്രികൾകൂടി തുടങ്ങുന്നു
text_fieldsമനാമ: പ്രവാസി കൂട്ടുസംരംഭമായി 2004ൽ പ്രവർത്തനമാരംഭിച്ച അബേറ്റ്-എ.എസ് അൽസലാമ ഗ്രൂപ് ഇനി ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലുമായി 44 കണ്ണാശുപത്രികൾകൂടി ആരംഭിക്കുന്നു. ബഹ്റൈനിലെ മനാമയിൽ ഹോട്ടൽ ക്രൗൺ പ്ലാസയിൽവെച്ച് ബിസിനസ് യോഗത്തിലാണ് പ്രഖ്യാപനം. ഇരുനൂറോളം പ്രവാസി മലയാളികൾ പങ്കെടുത്തു.
അബേറ്റ്-എ.എസിനു കീഴിൽ പെരിന്തൽമണ്ണക്കു പുറമെ കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ആശുപത്രികളും പെരിന്തൽമണ്ണ മാലാപ്പറമ്പിൽ അൽസലാമ കോളജ് ഓഫ് ആർക്കിടെക്ടും കോയമ്പത്തൂരിൽ ഒരു ഒപ്റ്റോമെട്രി കോളജും പ്രവർത്തിക്കുന്നുണ്ട്. ആയിരത്തിൽപരം നിക്ഷേപകരുള്ള അബേറ്റ്-എ.എസ് അൽസലാമ ഗ്രൂപ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വടക്കൻ കേരളം ആസ്ഥാനമാക്കി ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ കമ്പനിയാണ്. കമ്പനി ഡയറക്ടർ ബോർഡിലെ അംഗങ്ങളായ ഡോ. എ. ശംസുദ്ദീൻ, ഡോ. രാജേഷ് പുതുശ്ശേരി, അബേറ്റ്-എ.എസ് ബഹ്റൈൻ കോഓഡിനേറ്റർ ഷാഹിദ് എന്നിവർ സംസാരിച്ചു. ചീഫ് ഫിനാൻസ് ഓഫിസർ സ്വഫുവാൻ, ചീഫ് മാർക്കറ്റിങ് ഓഫിസർ യാസിൻ നസീഫ് എന്നിവർ പങ്കെടുത്തു. വാട്സ്ആപ്: +91 9072558877.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.