പ്രവാസത്തിന് വിട നൽകാനൊരുങ്ങി അബ്ദുൽ റഹ്മാൻ
text_fieldsമനാമ: നാല് പതിറ്റാണ്ട് പിന്നിട്ട പ്രവാസത്തോട് വിട പറയാനുള്ള ഒരുക്കത്തിലാണ് അബ്ദുൽ റഹ്മാൻ. പാലക്കാട് ഷൊർണൂർ മുണ്ടക്കോട്ടുകുറിശ്ശി സ്വദേശിയായ ഇദ്ദേഹം ജൂലൈ മൂന്നിന് നാട്ടിലേക്ക് തിരിക്കും.
'മാസ' കമ്പനിയിൽ ഡെലിവറി വിഭാഗത്തിൽ ജോലി ചെയ്യുന്ന അബ്ദുൽ റഹ്മാൻ 1979ലാണ് ബഹ്റൈനിൽ എത്തിയത്. മുഹറഖ് മുനിസിപ്പാലിറ്റിയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന സഹോദരൻ സൈതലവിയാണ് ബഹ്റൈൻ വിസ ശരിയാക്കിയത്. ബോംബെയിൽ 14 ദിവസം താമസിച്ച ശേഷം ഗൾഫ് എയർ വിമാനത്തിലാണ് ബഹ്റൈനിൽ എത്തിയത്. മുഹറഖിൽ ഹൗസ് ബോയ് ആയിരുന്നു ആദ്യ ജോലി. മൂന്ന് വർഷവും എട്ട് മാസവും ഇൗ ജോലിയിൽ തുടർന്നു. പിന്നീട് 'മാസ'യിൽ ഒാഫിസ് ബോയ് ആയി. ഇതിനിടെ ബഹ്റൈൻ ഡ്രൈവിങ് ലൈസൻസ് നേടിയ ഇദ്ദേഹം പിന്നീട് ഡെലിവറി വിഭാഗത്തിലേക്ക് മാറി.
നീണ്ടകാലത്തെ ബഹ്റൈൻ പ്രവാസം നിരവധി അനുഭവങ്ങളും ഒാർമകളുമാണ് സമ്മാനിച്ചതെന്ന് അബ്ദുൽ റഹ്മാൻ പറഞ്ഞു. ആദ്യമായി എത്തിയ നാളുകളിൽനിന്ന് രാജ്യം അതിവേഗമാണ് മുന്നോട്ട് കുതിച്ചത്. വലിയ കെട്ടിടങ്ങൾ അന്ന് അപൂർവ കാഴ്ചയായിരുന്നെങ്കിൽ ഇന്ന് എവിടെ നോക്കിയാലും പടുകൂറ്റൻ കെട്ടിടങ്ങളാണ് കാണാൻ കഴിയുക. ഇത്തരം മാറ്റങ്ങൾക്ക് സാക്ഷിയായാണ് അദ്ദേഹം പ്രവാസ ജീവിതം മുന്നോട്ടു നയിച്ചത്.
ജോലിത്തിരക്കിനിടയിലും ചെറിയതോതിൽ സാമൂഹിക പ്രവർത്തനത്തിനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ബഹ്റൈൻ കേരള സുന്നി ജമാഅത്തിെൻറ പ്രവർത്തകനുമായിരുന്നു. ഭാര്യയും നാല് മക്കളുമടങ്ങുന്നതാണ് കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.