നാല് പതിറ്റാണ്ടിെൻറ പ്രവാസത്തിന് വിട നൽകി അബ്ദുല്ല മൊയ്തീൻ
text_fieldsമനാമ: നാല് പതിറ്റാണ്ട് നീണ്ട പ്രവാസത്തിന് വിട നൽകി അബ്ദുല്ല മൊയ്തീൻ (64) നാട്ടിലേക്ക് മടങ്ങുന്നു. ജോലിക്കൊപ്പം സാമൂഹിക സേവനത്തിനും സമയം കണ്ടെത്തിയ ഇദ്ദേഹം ബഹ്റൈൻ നൽകിയ സ്നേഹം ആവോളം ഏറ്റുവാങ്ങിയാണ് പ്രവാസം അവസാനിപ്പിക്കുന്നത്.
കാസർകോട് മൊഗ്രാൽ സ്വദേശിയായ അബ്ദുല്ല മൊയ്തീൻ 1979 സെപ്റ്റംബർ 22നാണ് ബഹ്റൈനിൽ എത്തിയത്. അന്ന് ബഹ്റൈനിൽ ഉണ്ടായിരുന്ന ജ്യേഷ്ഠനാണ് ഇവിടേക്ക് കൊണ്ടുവന്നത്. ആദ്യ കാലങ്ങളിൽ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്തു. തുടർന്ന് ഷട്ട്ഡൗൺ മെയ്ൻറനൻസ് സർവിസസ് കമ്പനിയുടെ കീഴിൽ ജീവനക്കാരനായി. ബഹ്റൈൻ പ്രവാസം നല്ല ഒാർമകളാണ് നൽകിയതെന്ന് അബ്ദുല്ല മൊയ്തീൻ പറയുന്നു. ജീവിതത്തിെല നല്ല ഭാഗവും ചെലവഴിച്ചത് ഇവിടെത്തന്നെയാണ്. സ്വന്തം നാട് േപാലെ തന്നെയായി ബഹ്റൈനും എന്ന് ഇദ്ദേഹം പറയുന്നു. ബഹ്റൈനിലെ മൊഗ്രാൽ സ്വദേശികൾ ചേർന്ന് രൂപവത്കരിച്ച 'മൊഗ്രാൽ സാധു സംരക്ഷണ സമിതി'യുടെ ജനറൽ സെക്രട്ടറിയുമാണ് ഇേദ്ദഹം. കെ.എം.സി.സിയിലും പ്രവർത്തിച്ചു. ഇത്രനാളും ചേർത്തുപിടിച്ച ബഹ്റൈനോട് വിടപറഞ്ഞ് സെപ്റ്റംബർ 16ന് ഇദ്ദേഹം നാട്ടിലേക്ക് തിരിക്കും. കഴിഞ്ഞ ദിവസം നൽകിയ യാത്രയയപ്പിൽ കമ്പനി മാനേജിങ് ഡയറക്ടർ ജോൺ എ. വിറ്റർ ഉപഹാരം സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.