അബ്ദുറഹ്മാൻ ജുമ ബഹ്റൈൻ ഇന്ത്യ സൊസൈറ്റി ചെയർമാൻ
text_fieldsമനാമ: ബഹ്റൈൻ ഇന്ത്യ സൊസൈറ്റി (ബി.െഎ.എസ്) പുതിയ ചെയർമാനായി വ്യവസായ പ്രമുഖൻ അബ്ദുറഹ്മാൻ ജുമയെ തെരഞ്ഞെടുത്തു. പി.എസ്. ബാലസുബ്രഹ്മണ്യമാണ് വൈസ് ചെയർമാൻ. സെക്രട്ടറി ജനറലായി സഹ്റ താഹിറിനെയും ട്രഷററായി വിജയ് ബോലൂരിനെയും തെരഞ്ഞെടുത്തു.
അഹ്മദ് ജവാഹിരി, സോമൻ ബേബി, തലാൽ അൽ മന്നായ്, മുഹമ്മദ് ഖാജ, ഹരീഷ് ഗോപിനാഥ്, കിഷോർ കേവൽറാം, വിനോദ് ദാസ് എന്നിവരാണ് സൊസൈറ്റി അംഗങ്ങൾ.
വിവിധ കമ്മിറ്റികളുടെ അധ്യക്ഷരായി തെരഞ്ഞെടുക്കപ്പെട്ടവർ: ഹരീഷ് ഗോപിനാഥ് (ധനസഹാഹരണം), സോമൻ ബേബി (പബ്ലിക് റിലേഷൻസ്, കിഷോർ കേവൽറാം (മെംബർഷിപ്).
ബി.െഎ.എസ് സ്ഥാപക ചെയർമാൻ അബ്ദുൽനബി അൽ ഷോല യോഗത്തിൽ അധ്യക്ഷത വഹിച്ചു. ചെയർമാനായി തെരഞ്ഞെടുത്തതിന് അംഗങ്ങൾക്ക് നന്ദി പറഞ്ഞ അബ്ദുൽറഹ്മാൻ ജുമ, അടുത്ത രണ്ട് വർഷത്തെ പ്രവർത്തനങ്ങളിൽ എല്ലാവരുടെയും പിന്തുണ അഭ്യർഥിച്ചു.
ഇന്ത്യൻ അംബാസഡറാണ് സൊസൈറ്റിയുടെ പാട്രൺ. ഇന്ത്യയും ബഹ്റൈനും തമ്മിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള സൗഹൃദബന്ധം കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ സ്വദേശികളും ഇന്ത്യക്കാരുമായ ഒരുകൂട്ടം ബിസിനസുകാർ 2008ൽ തുടക്കംകുറിച്ചതാണ് ബഹ്റൈൻ ഇന്ത്യ സൊസൈറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.