അബൂദബി കിരീടാവകാശി ഹമദ് രാജാവുമായി കൂടിക്കാഴ്ച നടത്തി
text_fieldsമനാമ: ബഹ്റൈൻ സന്ദർശനത്തിനെത്തിയ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന വൈസ് കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സഖീർ പാലസിൽ സ്വീകരിച്ചു. ബഹ്റൈനും യു.എ.ഇയും തമ്മിൽ നിലനിൽക്കുന്ന ശക്തമായ സാഹോദര്യബന്ധവും വിവിധ മേഖലകളിലെ സഹകരണവും പ്രതീക്ഷയുണർത്തുന്നതും ജി.സി.സി കൂട്ടായ്മക്ക് ശക്തിപകരുന്നതുമാണെന്ന് വിലയിരുത്തി. വിവിധ വിഷയങ്ങളിൽ ബഹ്റൈന് യു.എ.ഇ നൽകുന്ന പിന്തുണ തുല്യതയില്ലാത്തതാണെന്നും ഹമദ് രാജാവ് പറഞ്ഞു.
അന്താരാഷ്ട്ര സമുദ്ര സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിലെ നിലപാടുകളും ചർച്ചയായി. മേഖലയിലും അന്താരാഷ്ട്രതലത്തിലും സമാധാനവും ശാന്തിയും സാധ്യമാക്കുന്നതിന് യു.എ.ഇ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളും ഇടപെടലുകളും പ്രതീക്ഷയുണർത്തുന്നതാണെന്നും ഹമദ് രാജാവ് വ്യക്തമാക്കി. ഇരുരാജ്യങ്ങളെയും പ്രതിനിധാനം ചെയ്ത് പ്രമുഖ വ്യക്തിത്വങ്ങളും ചർച്ചയിൽ സന്നിഹിതരായിരുന്നു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങളും അവയുടെ പരിഹാരമാർഗങ്ങളും ചർച്ചയിൽ ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.