അബൂദബി കിരീടാവകാശി ബഹ്റൈൻ സന്ദർശനത്തിനെത്തി
text_fieldsമനാമ: അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ കഴിഞ്ഞ ദിവസം ബഹ്റൈൻ സന്ദർശനത്തിനെത്തി. സഖീർ എയർബേസിലെത്തിയ അദ്ദേഹത്തെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ദക്ഷിണ മേഖല ഗവർണർ ശൈഖ് ഖലീഫ ബിൻ അലി ബിൻ ഖലീഫ ആൽ ഖലീഫ, ഹമദ് രാജാവിന്റെ പ്രത്യേക പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ, ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, സഖീർ എയർ ബേസ് കമാൻഡർ മേജർ ജനറൽ മുഹമ്മദ് ബാ ഹുസൈൻ അൽ മുസല്ലം എന്നിവരും സന്നിഹിതരായിരുന്നു.
ബഹ്റൈനും യു.എ.ഇയും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മികച്ച രീതിയിലാണെന്ന് വിലയിരുത്തുകയും ചെയ്തു. ശൈഖ് മുഹമ്മദ് ബിൻ ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ശൈഖ് സായിദ് ബിൻ നഹ്യാൻ ബിൻ സൈഫ് ആൽ നഹ്യാൻ, ശൈഖ് തഹ്നൂൻ ബിൻ മുഹമ്മദ് ബിൻ തഹ്നൂൻ ആൽ നഹ്യാൻ എന്നിവരും അബൂദബി ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡ് ചെയർമാൻ അഹ്മദ് ജാസിം അസ്സിആബി, അബൂദബി എമിറേറ്റ് എക്സിക്യൂട്ടിവ് കൗൺസിൽ സെക്രട്ടറി ജനറൽ സൈഫ് സഈദ് ഗബാഷ്, ബഹ്റൈനിലെ യു.എ.ഇ അംബാസഡർ ഫഹദ് മുഹമ്മദ് സാലിംബിൻ കർദോസ് അൽ ആമിരി തുടങ്ങിയവരും ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനോടൊപ്പം അനുഗമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.