ഉംറ യാത്രികർക്ക് സ്വീകരണം
text_fieldsമനാമ: വിശുദ്ധ ഉംറ നിർവഹിച്ച് തിരിച്ചുവന്നവർക്ക് ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ സ്വീകരണം നൽകി. ഫ്രൻഡ്സ് സെന്ററിൽ നടന്ന പരിപാടിയിൽ ‘ഉംറക്ക് ശേഷം എന്ത്’ എന്ന വിഷയത്തിൽ എം.എം. സുബൈർ പ്രഭാഷണം നടത്തി. ഉംറയിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യം തങ്ങളുടെ ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസികളുടെ ജീവിതത്തിൽ മരണചിന്തയും പരലോകബോധവും വർധിപ്പിക്കാൻ ഉംറ കാരണമാവണം. പ്രവാചകന്മാരായ ഇബ്രാഹിം, ഇസ്മായിൽ, മുഹമ്മദ് നബി, സ്വഹാബികൾ തുടങ്ങിയവരുടെ ജീവിതത്തിലൂടെയുള്ള ഓർമകളുടെ സഞ്ചാരം കൂടിയാണ് വിശുദ്ധഭൂമിയിലൂടെയുള്ള യാത്ര. അവരുടെ മാതൃകകൾ ജീവിതത്തിലേക്ക് പകർത്താനും ഉംറ പ്രചോദനമാകണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാത്രികർ തങ്ങളുടെ യാത്ര അനുഭവങ്ങൾ സദസ്സുമായി പങ്കുവെച്ചു.
ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ ജനറൽ സെക്രട്ടറി അബ്ബാസ് മലയിൽ അധ്യക്ഷത വഹിച്ചു. പി.പി. ജാസിർ സ്വാഗതം പറഞ്ഞു. യാത്ര അമീർ സഈദ് റമദാൻ നദ്വി സമാപനപ്രസംഗം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.