ഇറാഖിൽ വാഹനാപകടത്തിൽ ഒരു ബഹ്റൈനി മരിച്ചു: എട്ടുപേർക്ക് പരിക്ക്
text_fieldsമനാമ: ഇറാഖിലുണ്ടായ വാഹനാപകടത്തിൽ ഒരു ബഹ്റൈനി മരണപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണപ്പെട്ടയാളുടെ മൃതദേഹം കഴിഞ്ഞ ദിവസം വൈകീട്ട് ഇറാഖിൽ തന്നെ ഖബറടക്കിയതായി ഇറാഖിലെ ബഹ്റൈൻ അംബാസഡർ അറിയിച്ചു. പരിക്കേറ്റവരിൽ ഏഴുപേരുടെ നില ഗുരുതരമല്ലെന്നും അപകട നില തരണം ചെയ്തതായും മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, എട്ടാമത്തയാളുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് പറയാനായിട്ടില്ല എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. വിദഗ്ധ ചികിത്സക്കായി ഇയാളെ മറ്റൊരാശുപത്രിയിലേക്ക് മാറ്റുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.