നേട്ടങ്ങൾ ഹമദ് രാജാവിന്റെ കലവറയില്ലാത്ത പിന്തുണയുടെ ഫലം -കിരീടാവകാശി
text_fieldsമനാമ: പാരിസിലെ ഒളിമ്പിക് മത്സരങ്ങളിൽ ബഹ്റൈന് നാല് മെഡലുകൾ കരസ്ഥമാക്കാൻ സാധിച്ചത് നേട്ടമാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി.
ഈയൊരു നേട്ടത്തിന് മുന്നിൽ നിന്ന് പ്രവർത്തിച്ച യുവജന, കായിക സുപ്രീം കൗൺസിൽ വൈസ് ചെയർമാൻ ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫക്ക് അദ്ദേഹം പ്രത്യേകം അഭിവാദ്യങ്ങൾ നേർന്നു. 87 കിലോ ഭാരോദ്വഹന മത്സരത്തിലാണ് അവസാനമായി ബഹ്റൈന് സ്വർണം കിട്ടിയത്. ഇതോടെ മൊത്തം നാല് ഇനങ്ങളിൽ അഭിമാനകരമായ വിജയമാണ് ബഹ്റൈന് നേടാൻ സാധിച്ചത്.
കായിക മേഖലയിൽ ബഹ്റൈന് ഇത്രയും വലിയ നേട്ടങ്ങൾ കരസ്ഥമാക്കാൻ സാധിച്ചത് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ കലവറയില്ലാത്ത പിന്തുണയുടെ ഫലമാണെന്ന് കിരീടാവകാശി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര കായിക മേഖലയിൽ കൂടുതൽ നേട്ടങ്ങൾ ബഹ്റൈന് കൈവരിക്കാൻ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.