തെറ്റായ വാർത്ത പ്രചരിപ്പിച്ച സമൂഹമാധ്യമത്തിനെതിരെ പരാതി
text_fieldsമനാമ: സ്കൂൾ വിദ്യാർഥികൾ തമ്മിൽ അടിപിടിയുണ്ടായതായും ആയുധപ്രയോഗം നടത്തിയതായും വാർത്ത നൽകിയ സമൂഹമാധ്യമത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയം പരാതി നൽകി. ഒരു സ്കൂളിൽ നടന്ന സംഭവമെന്ന തരത്തിലാണ് വാർത്ത നൽകിയിരുന്നത്.
എന്നാൽ, ഇത്തരത്തിലൊരു സംഭവവും സ്കൂളിൽ നടന്നിട്ടില്ലെന്ന് അന്വേഷണത്തിൽ ബോധ്യമായതായി മന്ത്രാലയം അറിയിച്ചു. കരുതിക്കൂട്ടി സ്കൂളിനെ കരിവാരിത്തേക്കാനുള്ള ശ്രമമായാണ് ഇതിനെ കണക്കാക്കുന്നത്. അതിനാൽ ബന്ധപ്പെട്ട ഓൺലൈൻ മാധ്യമത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.