നിയമം ലംഘിച്ച ഹജ്ജ് ഗ്രൂപ്പിനെതിരെ നടപടിയുണ്ടാവും
text_fieldsമനാമ: ബഹ്റൈനിൽനിന്ന് ഹജ്ജ് തീർഥാടനത്തിനെത്തിയ ഒരു ഗ്രൂപ്പിലുള്ളവർ ചെയ്ത നിയമ ലംഘനത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് ബഹ്റൈൻ ഹജ്ജ് മിഷൻ വക്താക്കൾ അറിയിച്ചു. സൗദി ഹജ്ജ്, ഉംറ കാര്യ മന്ത്രാലയം ഏർപ്പെടുത്തിയ നിയമങ്ങളും നിർദേശങ്ങളും പാലിക്കുന്നതിൽ വീഴ്ചവരുത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധയുണ്ടാകേണ്ടതുണ്ടെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം മക്കയിൽ ഹജ്ജ് മിഷൻ കോഓഡിനേഷൻ കമ്മിറ്റി യോഗംചേർന്ന് തീർഥാടകരുടെ സൗകര്യങ്ങൾ വിലയിരുത്തി. ഏറ്റവും നന്നായി ഹജ്ജ് കർമങ്ങൾ നിർവഹിക്കാൻ തീർഥാടകർക്ക് സാധിക്കട്ടെയെന്ന് ഹജ്ജ് മിഷൻ ചെയർമാൻ ശൈഖ് അദ്നാൻ അബ്ദുല്ല അൽ ഖത്താൻ ആശംസിച്ചു. 23 ഹജ്ജ് ഗ്രൂപ്പുകളിലായി 4625 പേരാണ് ഇപ്രാവശ്യം ബഹ്റൈനിൽ നിന്നും ഹജ്ജിനായി എത്തിയിട്ടുള്ളത്. ഇവർക്ക് സേവനം നൽകാനായി ഹജ്ജ് മിഷന് കീഴിൽ 104 സന്നദ്ധ പ്രവർത്തകരുമുണ്ട്. മിനയിൽ ബഹ്റൈനിൽ നിന്നുള്ള ഹാജിമാർക്ക് താമസിക്കുന്നതിനുള്ള ടെന്റുകൾ ഏറ്റുവാങ്ങുകയും തീർഥാടകർക്കായി അത് ഒരുക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.