ലൈസൻസില്ലാത്ത ആറ് റിക്രൂട്ട്മെന്റ് ഏജൻസികൾക്കെതിരെ നടപടി
text_fieldsമനാമ: ലൈസൻസില്ലാത്ത ആറ് റിക്രൂട്ട്മെന്റ് ഏജൻസികൾക്കെതിരെ നടപടിയെടുത്തതായി ലേബർ മാർക്കർ റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അറിയിച്ചു. ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് ക്യാപിറ്റൽ ഗവർണറേറ്റിൽ നടത്തിയ പരിശോധനയിലാണ് ആവശ്യമായ ലൈസൻസുകൾ ഇല്ലെന്ന് കണ്ടെത്തിയ മാൻപവർ ഏജൻസികൾക്കെതിരെ നടപടിയെടുത്തത്. ലേബർ മാർക്കറ്റ്, റെസിഡൻസി നിയമങ്ങൾ എന്നിവ ലംഘിച്ച 27 തൊഴിലാളികളെയും കണ്ടെത്തി. ഇവരെയും നിയമനടപടികൾക്കായി റഫർ ചെയ്തെന്നും എൽ.എം.ആർ.എ വ്യക്തമാക്കി.
ലേബർ മാർക്കറ്റ് നിയമങ്ങൾ പാലിക്കാത്ത മാൻപവർ ഏജൻസികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് എൽ.എം.ആർ.എ വ്യക്തമാക്കി. ലേബർ സപ്ലൈ ഏജൻസി ലൈസൻസ് അടക്കം ഇത്തരം സ്ഥാപനങ്ങൾക്ക് ആവശ്യമാണ്. അംഗീകൃതമായ മാൻപവർ ഏജൻസികളുടെ പട്ടിക എൽ.എം.ആർ.എ ഔദ്യോഗിക വെബ്സൈറ്റായ www.lmra.gov.bh ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് നോക്കി ഏജൻസികളുടെ വിശ്വസ്ഥത ഉറപ്പുവരുത്തണമെന്ന് എൽ.എം.ആർ.എ അറിയിച്ചു. പരാതികളും നിയമ ലംഘനങ്ങളും ക്രമരഹിതമായ തൊഴിൽ രീതികളും പൊതുജനങ്ങൾക്ക് വിളിച്ചറിയിക്കാം. അതോറിറ്റി വെബ്സൈറ്റു വഴിയോ അല്ലെങ്കിൽ അതോറിറ്റി കോൾ സെന്ററിൽ 17506055 എന്ന നമ്പറിൽ വിളിച്ചോ പരാതികൾ രേഖപ്പെടുത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.